ദിലീപ് എന്ന നടനെ ഇഷ്ടമാണ്, പക്ഷേ ദിലീപെന്ന വ്യക്തിയെ അറിയില്ല, മാപ്പുമായി ഒമർ ലുലു

ദിലീപിനെ കുറിച്ച് കഴിഞ്ഞ ദിവസം പങ്കിട്ട പോസ്റ്റ് പിൻവലിച്ചതിന് പിന്നാലെ വിശദീകരണവുമായി സംവിധായകൻ ഒമർ ലുലു രം​ഗത്ത്, ദിലീപ് എന്ന നടനെ ഇഷ്ടമാണെന്നാണ് പറഞ്ഞതെന്നും വ്യക്തിയെ അല്ലെന്നും ഒമർ വ്യക്തമാക്കുന്നു. പോസ്റ്റ്‌ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കിൽ ഹൃദയത്തിൽ തട്ടി മാപ്പ് പറയുന്നുവെന്നും ഒമർ കുറിച്ചു.

കുറിപ്പിങ്ങനെ

ഇന്നലെ ഞാൻ ഇട്ട പോസ്റ്റും കമ്മന്റും ഞാൻ പോലും പ്രതീക്ഷിക്കാത്ത രീതിയിൽ ഉള്ള വ്യാഖ്യാനങ്ങൾ ആണ് നടക്കുന്നത്. 1)ദിലീപ് എന്ന നടനെ ഇഷ്ടമാണ് (വ്യക്തി എന്ന് ഞാൻ പറഞ്ഞട്ടില്ലാ ദിലീപ് എന്ന വ്യക്തിയേ എനിക്ക്‌ അറിയില്ല) 2)ഒരിക്കലും നടന്നു എന്ന് പറയുന്ന കാര്യത്തെ നിസ്സാരവൽക്കരിച്ചിട്ട് ഇല്ലാ മനുഷ്യൻ അല്ലേ തെറ്റ് പറ്റാം.

തെറ്റ് വലുതായാലും ചെറുതായാലും തെറ്റ് തെറ്റ് തന്നെ അത് കൊണ്ട് “സത്യം ജയിക്കട്ടെ”.3) കമ്മന്റിൽ ക്ളിപ്പ് കാണിലേ എന്ന് ഞാൻചോദിച്ചത് ക്ളിപ്പ് തപ്പി പോകുന്ന മലയാളിയുടെ സദാചാര ബോധത്തിന് എതിരെയാണ്. നമ്മുടെ വേണ്ടപ്പെട്ടവർ വേദനിക്കുന്ന ദൃശ്യം നമ്മൾ കാണാൻ നിൽക്കില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. ഇന്നലെ ഞാൻ ഇട്ട പോസ്റ്റ്‌ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കിൽ ഹൃദയത്തിൽ തട്ടി മാപ്പ് .#സത്യംജയിക്കട്ടെ