ചന്ദ്രയാൻ 3 പാക്കിസ്ഥാനിലും പ്രാർഥന തുടങ്ങി,ദൗത്യം വിജയിച്ചാൽ അതിന്റെ നേട്ടം അയൽക്കാരായ നമുക്കും എന്ന് മുൻ പാക്ക് മന്ത്രി

ചന്ദ്രയാൻ 3ന്റെ സുഗമമായ ലാന്റിങ്ങിനു പാക്കിസ്ഥാനിൽ പ്രാർഥന. ഇസ്ളാമിക മത രീതിയിൽ പ്രാർഥനക്ക് നേതൃത്വവും ആഹ്വാനവും നല്കിയത് ഇമ്രാൻ മന്ത്രിസഭയിലെ മുൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി ഫവാദ് ചൗധരി. പാക് മാധ്യമങ്ങൾ ചന്ദ്രയാൻ-3 ലാൻഡിംഗ് പ്രോഗ്രാം സംപ്രേക്ഷണം എന്ന് കൂടി അദ്ദേഹം അഭ്യർഥിച്ചു.

ഇന്ത്യയുടെ ഈ ദൗത്യം വിജയിച്ചാൽ അതിന്റെ നേട്ടം ലോകം മുഴുവനും ആയിരിക്കും. ഏറ്റവും അധികം മെച്ചം അയൽ ക്കാരായ നമുക്ക് ആയിരിക്കും. പാക്കിസ്ഥാനു ഒരിക്കലും നടപ്പാക്കാൻ പറ്റാത്ത കാര്യങ്ങൾ ഇന്ത്യ ചെയ്യുമ്പോൾ നമ്മൾ അത് വിജയിക്കാൻ പ്രാർഥിക്കുക എന്നും ഫവാദ് ചൗധരി പറഞ്ഞു

ഇന്ത്യൻ ശാസ്ത്രജ്ഞരെയും ബഹിരാകാശ സമൂഹത്തെയും അദ്ദേഹം അഭിനന്ദിച്ചു, ദൗത്യത്തെ “മനുഷ്യരാശിയുടെ ചരിത്ര നിമിഷം” എന്ന് വിശേഷിപ്പിച്ചു. “പാക് മാധ്യമങ്ങൾ ചന്ദ്രയാൻ ചന്ദ്രനിലിറങ്ങുന്നത് തൽ സമയം കാണിക്കണം. ഇതിനായി ഐ എസ് ആർ ഒയുടെ ലൈവ് കവറേജ് അവരിൽ നിന്നും അനുമതിയോടെ വാങ്ങി പാക്കിസ്ഥാനിൽ ജനങ്ങൾക്ക് കാണാൻ അവസരം നല്കണം.മനുഷ്യരാശിയുടെ ചരിത്ര നിമിഷം, പ്രത്യേകിച്ച് ആളുകൾക്കും ശാസ്ത്രജ്ഞർക്കും. ഒപ്പം ഇന്ത്യയുടെ ബഹിരാകാശ സമൂഹവും…. നിരവധി അഭിനന്ദനങ്ങൾ. എന്നും പാക്കിസ്ഥാൻ മുൻ മന്ത്രി കുറിച്ചു.

അതേസമയം, ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -3 ഇന്ന് വൈകുന്നേരം ചന്ദ്രോപരിതലത്തിൽ ഇറങ്ങാനിരിക്കെ ലാന്റിങ്ങ് കൗണ്ട് ഡൗൺ തുടങ്ങി.പ്രാർത്ഥനകളും ഒരേ ആവേശത്തോടെ നടക്കുന്നു. ലാന്റിങ്ങ് നടക്കുന്ന അതായത് ചന്ദ്ര മുറ്റത്തേ തൊടുന്ന ആ 20 മിനുട്ട് ടെൻഷനും ആശങ്കയും അതിലേറെ അസ്വസ്ഥമായ നിമിഷങ്ങളും ആയിരിക്കും എന്നും ഐ എസ് ആർ ഒ ശാസ്ത്രഞ്ജർ പറഞ്ഞു