കേരളത്തിൽ ജീവിക്കുന്നതിലും ഭേദം തൂങ്ങിച്ചാവുന്നതാ- ജഗതിയുടെ മകൾ പാർവതി ഷോൺ

കേരളത്തിൽ ജീവിക്കുന്നതിലും ഭേദം തൂങ്ങിച്ചാവുന്നതാണ്‌ എന്ന് താനൂർ ബോട്ട് അപകടത്തേ കുറിച്ച്  ജഗതിയുടെ മകൾ പാർവതി ഷോൺകേരളത്തിൽ നടക്കുന്നത് അഴിമതി മാത്രമാണ് . തനിക്ക് ചുറ്റും നടക്കുന്നതിനെ പറ്റി മുഖ്യമന്ത്രിയ്‌ക്ക് പോലും ഒന്നും അറിയുന്നില്ല . ഈ അഴിമതി നടക്കുന്ന നേരം ടൂറിസം ഉള്ള സ്ഥലത്ത് എന്തെങ്കിലുമൊക്കെ പൈസ നിക്ഷേപിച്ച് കുറച്ചു സുരക്ഷിതമായി ആളുകള്‍ക്ക് നടക്കാൻ കഴിയുന്ന രീതിയിൽ കാര്യങ്ങൾ ചെയ്തുകൂടെയെന്നും പാർവതി ചോദിക്കുന്നു .മുമ്പും നിരവധി സാമൂഹിക വിഷയങ്ങളിൽ പ്രതികരണം നടത്തിയ പാർവതി ഷോണിന്റെ ഇപ്പോഴത്തേ പ്രതികരണം സർക്കാരിനെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ്‌. കേരള കോൺഗ്രസ് നേതാവ് ഷോൺ ജോർജിന്റെ ഭാര്യകൂടിയാണ്‌ പാർവതി ഷോൺ.

മലപ്പുറം താനൂർ കുട്ടുപുറം തൂവൽത്തീരത്ത് നടന്ന ബോട്ടപകടം. 22 മരണം. പിഞ്ചുകുഞ്ഞുങ്ങളുടെ മുഖം ഓർക്കാൻപോലും വയ്യ. ഞാൻ അധികം നേരം ആ വാർത്ത വായിച്ചില്ല. ഒന്നുമാത്രം വായിച്ചു മരിച്ചുപോയവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപാ വീതം കൊടുക്കുന്നു എന്ന്. ഭയങ്കര കേമം ആയിപോയി. എത്ര കോടി രൂപ കൊടുത്താലും ആ ജീവനോളം വില വരില്ല.

കേരളത്തിൽ ജീവിക്കുന്നതിലും ഭേദം തൂങ്ങിച്ചാവുന്നതെന്ന് താനൂരിലെ ബോട്ടപകടത്തിന്‍റെ പശ്ചാത്തലത്തില്‍ ജഗതിയുടെ മകളും ഷോൺ ജോർജിന്‍റെ ഭാര്യയുമായ പാർവതി ഷോൺ. ബോട്ടപകടത്തില്‍ മരിച്ച ആ പിഞ്ചു കുഞ്ഞുങ്ങളുടെ മുഖം കാണുമ്പോൾ നമുക്ക് നമ്മുടെ കുഞ്ഞുങ്ങളുടെ മുഖമാണ് മനസ്സിൽ വരുന്നത്. നാറിയ ഭരണം. ഈ കേരളത്തിൽ ജീവിക്കുന്നതിലും ഭേദം തൂങ്ങിച്ചാവുന്നതാണ്.- പാര്‍വ്വതി ഷോണ്‍ പറയുന്നു.

ഈ നാട്ടിൽ അഴിമതിയാണ് നടക്കുന്നത് . അവിടെയും ഇവിടെയുമൊക്കെ ക്യാമറ പിടിപ്പിച്ചതിനു എത്രയോ കോടി രൂപയുടെ അഴിമതിയാണ് നടക്കുന്നതെന്ന് കേട്ടു. എന്തൊരു നാറിയ ഭരണമാണിത്? ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഇതിനെപ്പറ്റി ഒന്നും പറയാനില്ലേ ? ആ മനുഷ്യന് ചുറ്റും നടക്കുന്ന ഈ അഴിമതികളെക്കുറിച്ച് ആ മനുഷ്യന് ഒന്നും പറയാനില്ലേ? ഒരു മുഖ്യമന്ത്രി ഇങ്ങനെ ആകാമോ.- പാര്‍വ്വതി ഷോണ്‍ ചോദിക്കുന്നു.