അവയവമാറ്റ ശസ്ത്രക്രിയ വൈകിയതിനെ തുടർന്ന് തിരു.മെഡിക്കൽ കോളേജിൽ രോഗി മരിച്ചു.

തിരുവനന്തപുരം/ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അവയവമാറ്റ ശസ്ത്രക്രിയ വൈകിയതിനെ തുടർന്ന് രോഗി മരണപെട്ടു. കൊച്ചിയില്‍ നിന്ന് വൃക്ക പറഞ്ഞ സമയത്തിന് മുൻപ് എത്തിച്ചിരുന്നെങ്കിലും, ശസ്ത്രക്രിയ നാല് മണിക്കൂര്‍ വൈകിയത് മൂലം വൃക്ക മാറ്റിവച്ച രോഗി മരിച്ചു എന്നാണു പരാതി ഉണ്ടായിരിക്കുന്നത്. 54കാരനാണ് മരണപ്പെട്ടത്.

സംസ്ഥാന സര്‍ക്കാര്‍ വഴി നടത്തി വരുന്ന മരണാനന്തര അവയവദാനത്തിലൂടെ ലഭിച്ച വൃക്ക എറണാകുളത്തെ സ്വകാര്യ ആശൂപത്രിയില്‍ നിന്ന് അഞ്ചരയോടെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള രോഗിക്ക് നല്‍കുന്നതിനായാണ് വൃക്ക കൃത്യസമയത്ത് മെഡിക്കല്‍ കോളജില്‍ എത്തിക്കുന്നത്. എന്നാൽ ശാസ്ത്രക്രിയ നടക്കുന്നത് നാലര മണിക്കൂറിനു ശേഷമായിരുന്നു.

രോഗിയെ കൃത്യസമയത്ത് തയ്യാറാക്കുന്നതിനും സമയത്ത് ശസ്ത്രക്രിയ നടത്തുന്നതിനും വൈകിയതിനെ തുടർന്ന് രോഗി മരണപെട്ടു എന്ന റിപ്പോർട്ടുകൾ ആണ് പുറത്ത് വന്നിരിക്കുന്നത്. കൊച്ചിയില്‍ നിന്നും പ്രത്യേക സംവിധാനം ഏർപ്പെടുത്തിയതാണ് അവയവം തിരുവനന്തപുരത്ത് എത്തിക്കുന്നത്. എന്നാല്‍ പിന്നീട് മെഡിക്കല്‍ കോളജ് അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായാണ് ആരോപണം. ഇക്കാര്യത്തില്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ നിര്‍ദേശാനുസരണം പ്രാഥമിക അന്വേഷണം നടത്തി വരുകയാണ്.