18 സ്റ്റിച്ചായിരുന്നു തലയിൽ, തലമുടിയൊക്കെ എടുത്ത് കളഞ്ഞിരുന്നു, എന്റെ മുഖം പോയെന്നാണ് അന്ന് കരുതിയത്- പേളി മാണി

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ് പേളി മാണി. ശ്രീനിഷ് അരവിന്ദ് ആണ് പേളിയുടെ കഴുത്തിൽ മിന്ന് ചാര്ത്തിയത്. ബിഗ്ബോസ് മലയാളം സീസൺ ഒന്നിലെ മത്സരാർഥികൾ ആയിരുന്നു ഇരുവരും. ദമ്പതികൾക്ക് അടുത്തിടെ നടന്ന സൈമ അവാർഡ് ചടങ്ങിൽ മൂവരും തിളങ്ങിയിരുന്നു. മകൾ നിലയെ കൊഞ്ചിക്കുന്ന ഇവരുടെ ചിത്രങ്ങളും വീഡിയോയും വൈറലായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ പേളി യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങൾ പങ്കിട്ട് എത്താറുണ്ട്. ഇപ്പോളിതാ തന്റെ ജീവിതത്തിലുണ്ടായ ഒരു അപകടത്തെക്കുറിച്ച് പറയുകയാണ് താരം വാക്കുകൾ

‘2012 ഡിംസബർ വെളുപ്പിന് മൂന്ന് മണി. എനിക്കന്ന് 26 വയസ്. അന്നൊക്കെ അലമ്പായി നടക്കുകയായിരുന്നു ഞാൻ. ക്രിസ്തുമസ് ആഘോഷമൊക്കെ കഴിഞ്ഞ് പുതിയ കാറിൽ ഓവർസ്പീഡായി വന്ന് നിർത്തിയിട്ടിരുന്ന ഒരു ലോറിയിൽ ഞാൻ ചെന്ന് ഇടിച്ചു. കാർ മുഴുവനും പോയി. 18 സ്റ്റിച്ചായിരുന്നു തലയിൽ. തലമുടിയൊക്കെ എടുത്ത് കളഞ്ഞിരുന്നു. എന്റെ മുഖം പോയെന്നാണ് അന്ന് കരുതിയത്. അതിന് ശേഷം 4 ദിവസത്തിനുള്ളിൽ ന്യൂയർ ആണ്. ഡ്രീംസ് ഹോട്ടലിൽ ന്യൂ ഇയർ ഇവന്റ് നടക്കുമ്പോൾ അതിന്റെ ആങ്കറായി തലയിലൊരു കെട്ടും കെട്ടി ഞാൻ ആങ്കറിങ് ചെയ്‌തു

ചെറുപ്പം മുതൽ ഡാഡിയും മറ്റുള്ളവരും എനിക്ക് പറഞ്ഞ് തന്നിട്ടുള്ള കാര്യങ്ങാണ് എന്നെ ഇവിടെ നിലനിർത്തുന്നത്. എഴുന്നേൽക്കാൻ പോലും വയ്യാത്ത അവസ്ഥയിലായിരുന്നു. മുടിയിലും മുഖത്തുമെല്ലാം കുപ്പിച്ചില്ലായിരുന്നു. എഴുന്നേറ്റ് ഇരിക്കാൻ പോലും പറ്റാത്ത ആ 4 ദിവസം ഡാഡിയും മമ്മിയുമാണ് എന്നെ നന്നായി സഹായിച്ചത്. അന്നൊക്കെ എനിക്ക് ഒത്തിരി ഫ്രണ്ട്സ് ഉണ്ട്. എന്റെ ഭയങ്കര കൂട്ടുകാരാണെന്ന് പറഞ്ഞ് ഞാൻ കൊണ്ടു നടന്നിരുന്ന ഒരാളും ആക്സിഡന്റിന് ശേഷം എനിക്കൊപ്പം ഉണ്ടായിരുന്നില്ല. ആകെപ്പാടെ ഉണ്ടായിരുന്നത് ഞാൻ കൂട്ടുകാരുടെ കൂടെ പോവുമ്പോൾ വിഷമിച്ചിരുന്ന എന്റെ അച്ഛനും അമ്മയും മാത്രമാണ്. അവരെ തിരിച്ചറിഞ്ഞതും അന്നേരമാണ്. എന്നെ കുറ്റപ്പെടുത്താതെ അവർ എനിക്കൊപ്പം നിൽക്കുകയായിരുന്നു. എന്റെ ജീവിതം തന്നെ മാറ്റിമറിച്ച അപകടമായിരുന്നു അത്.

എന്റെ ലഹരി ഫ്രണ്ട്സായിരുന്നു. എല്ലാത്തിലും അവർ എന്റെ കൂടെ കാണുമെന്നൊക്കെയായിരുന്നു വിശ്വസിച്ചിരുന്നത്. എന്ത് നടന്നാലും കുടുംബവും മാതാപിതാക്കൾക്കും എത്രത്തോളം പ്രധാന്യമുണ്ടെന്ന് മനസിലാക്കിയത് അങ്ങനയാണ്. സമയമെടുത്താണ് ഞാൻ നന്നായത്. ആവശ്യമില്ലാത്ത സൗഹൃദങ്ങളൊക്കെ ഞാൻ കട്ട് ചെയ്തു. 4 ദിവസം കൊണ്ട് ഞാൻ എങ്ങനെ ആ അപകടത്തെ അതിജീവിച്ചുവെന്നതിനുള്ള ഉത്തരം എന്റെ പോസിറ്റിവിറ്റിയാണ്. 1 ലക്ഷമായിരുന്നു അന്ന് ഞാൻ പ്രതിഫലമായി മേടിച്ചത്. 50,000 അവർ തന്നു. അതിലൊന്നും ബാക്കിയുണ്ടായിരുന്നില്ല. ഇതേക്കുറിച്ച് ഡാഡിയോട് പറഞ്ഞിരുന്നു.