സർ ഏതു ടൈപ്പ് മെത്തയാണ് യൂസ് ചെയ്യന്നത്? പരിഹസിച്ച വ്യക്തിക്ക് കിടിലൻ മറുപടിയുമായി വിജയ് ബാബു

സംസ്ഥാനത്ത് ഇന്ന് നടക്കുന്ന ഹർത്താലിനെ വിമർശിച്ച് പോസ്റ്റിട്ടതിനെ പരിഹസിച്ച വ്യക്തിക്ക് കിടിലൻ മറുപടി നൽകി വിജയ് ബാബു. ഞായറാഴ്ചയാണ് ഹർത്താലിനെതിരെ വിജയ് ബാബു എതിർപ്പുമായി പോസ്റ്റിട്ടത്. നാളെ നടക്കാനിരിക്കുന്ന ഹർത്താലിന് പിന്നിലെ ലോജിക് മനസിലാകുന്നില്ല അതിപ്പോൾ ആര് ആഹ്വാനം ചെയ്തതാണെങ്കിലും അതും ഹർത്താലിനെക്കാൾ ഭീകരമായ ഇരട്ട ലോക്ഡൗണും ട്രിപ്പിൾ ലോക്ഡൗണും നേരിട്ടുകൊണ്ടിരിക്കുന്ന ഈ അവസ്ഥയിൽ! വിഡ്ഢിത്തം എന്ന വാക്കല്ല, അക്ഷരാർത്ഥത്തിൽ ഭ്രാന്ത് എന്നു തന്നെ വിളിക്കണം. ദൈവം രക്ഷിക്കട്ടെയെന്നാണ് എഴുതിയത്.

നിരവധിപ്പേരാണ് പോസ്റ്റിനുതാഴെ കമന്റുമായെത്തിയത്. പട്ടുമെത്തയിൽ കിടക്കുന്നനിനക്ക് ഇതൊക്കെ എങ്ങനെ മനസിലാകാൻ എന്ന കമന്റിനാണ് താരം മറുപടി നൽകിയത്. സർ ഏതു ടൈപ്പ് മെത്തയാണ് യൂസ് ചെയ്യന്നത്? ഞാനും അതു വാങ്ങാം. പിന്നെ, ഇതൊക്കെ മനസ്സിലാക്കാൻ ബേസിക് വിവരം മതി. മെത്ത ഏതായാലും കുഴപ്പമില്ല സഹോദരാ എന്നാണ് വിജയ് ബാബുവിന്റെ രസകരമായ മറുപടി.

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ താരമാണ് വിജയ് ബാബു. ടെലിവിഷന്‍ ചാനലുകളിലും പ്രവര്‍ത്തിച്ചിരുന്നു. 2013ലായിരുന്നു അദ്ദേഹം ചാനലുകളിലെ ജോലി ഉപേക്ഷിച്ച് സിനിമ മേഖലയിലേക്ക് കാലെടുത്തുവയ്ക്കുന്നത്. മലയാളത്തില്‍ മികച്ച കതാപാത്രങ്ങളെയാണ് അദ്ദേഹം സമ്മാനിച്ചത്. ആട് ഒരു ഭീകരജീവിയല്ല എന്ന ചിത്രത്തിലെ പൊലീസുകാരന്റെ വേഷം ഏറെ ശ്രദ്ധ നേടിക്കൊടുത്തിരുന്നു.