പേളിയുടെ അമ്മവയർ എന്തൊരു ക്യൂട്ടാണെന്ന സ്നേഹയും ദീപ്തിയും

ജീവിതത്തിലേക്കുള്ള പുതിയ അതിഥിക്കായി കാത്തിരിക്കുകയാണ് നടിയും അവതാരകയുമായ പേളി മാണിയും ഭർത്താവ് ശ്രീനിഷും.കഴിഞ്ഞ മാസം സോഷ്യൽ മീഡിയകളിലൂടെ പേളി തന്നെയാണ് താൻ ഗർഭിണിയാണെന്ന വിവരം ആരാധകരുമായി പങ്കുവെച്ചത്.ഇതോടെ നിരവധി പേർ പേളിക്കും ശ്രീനിഷിനും ആശംസകളുമായി രംഗത്ത് എത്തിയിരുന്നുതന്റെ ഉള്ളിലെ ജീവന്റെ വളർച്ചയെണ്ണി കാത്തിരിക്കുകയാണ് ഇപ്പോൾ പേളി.ഗർഭകാലത്തെ വിശേഷങ്ങൾ ആരാധകരുമായും പേളി പങ്കുവയ്ക്കാറുണ്ട്

പാടാനുള്ള തയ്യാറെടുപ്പ് നടത്തുന്ന പേളി മാണിയുടെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.ക്രിയേറ്റീവ് മോഡ് ഓൺ,സ്‌പെഷലായി ഒരു കാര്യം വരുന്നുണ്ടെന്നുമായിരുന്നു താരം പറഞ്ഞത്.അവസാനത്തെ വരിയൊന്ന് എഴുതണേയെന്ന് പേളി പറയുന്നുണ്ട്,പതിവുപോലെ ശ്രീനിഷ് ആദ്യത്തെ കമന്റുമായെത്തി.നിന്റെ ലവ്‌ലി വയർ ഇഷ്ടമായെന്നായിരുന്നു സ്‌നേഹ പറഞ്ഞത്.ഗർഭിണിയായിരുന്ന സമയത്ത് സ്‌നേഹ എത്ര സുന്ദരിയായിരുന്നുവെന്നുള്ളത് ഞാനിപ്പോഴും ഓർക്കുന്നുണ്ടെന്നായിരുന്നു പേളിയുടെ മറുപടി.ദീപ്തി സതിയും ചിത്രത്തിന് കീഴിൽ കമന്റുകളുമായെത്തിയിരുന്നു.നിമിഷനേരം കൊണ്ടായിരുന്നു പേളിയുടെ വീഡിയോ വൈറലായി മാറിയത്.

എന്താണ് സർപ്രൈസ് എന്നറിയാനായി ഞങ്ങളും കാത്തിരിക്കുകയാണെന്നായിരുന്നു ആരാധകർ പറഞ്ഞത്.കുഞ്ഞതിഥിക്കായുള്ള താരാട്ട് പാട്ടുമായാണോ ഇത്തവണത്തെ വരവെന്നായിരുന്നു ആരാധകർ താരത്തോട് ചോദിച്ചിട്ടുള്ളത്ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും.പ്രണയം വിവാഹത്തിൽ എത്തുകയുമായിരുന്നു.2019 മെയ് 5 ആയിരുന്നു പേളി ശ്രീനീഷ് വിവാഹം നടക്കുന്നത്.ഹിന്ദു ക്രൈസ്തവ ആചാര പ്രകാരമായിരുന്നു ഇവരുടെ വിവാഹം.മെയ് 5 ന് ക്രിസ്തീയ വിധി പ്രകാരം വിവാഹം നടക്കുകയും പിന്നീട് മെയ് 8ന് ഹിന്ദു ആചാരവിധി പ്രകാരം വീണ്ടും വിവാഹിതരാവുകയായിരുന്നു.കഴിഞ്ഞ ദിവസമാണ് താരം 31-ാം ജന്മദിനം ആഘോഷിച്ചത്