ഈ യാത്ര എത്ര മനോഹരം, കുഞ്ഞ് വരുന്നത് ആഘോഷമാക്കി പേളിയും ശ്രീനിഷും

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളാണ് നടിയും അവതാരികയുമായ പേളി മാണിയും ഭര്‍ത്താവും നടനുമായ ശ്രീനിഷും.ഇപ്പോള്‍ ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് ഇവര്‍.അടുത്തിടെ സോഷ്യല്‍ മീഡിയകളിലൂടെയാണ് ഈ സന്തോഷ വാര്‍ത്ത പേളി ആരാധകര്‍ക്കായി പങ്കുവെച്ചത്.ശ്രീനിഷിനും പേളിക്കും ആശംസകളുമായി താരങ്ങള്‍ അടക്കം നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു.തന്റെ ഉള്ളിലെ ജീവന്റെ വളര്‍ച്ചയെണ്ണി കാത്തിരിക്കുകയാണ് ഇപ്പോള്‍ പേളി.ഗര്‍ഭകാലത്തെ വിശേഷങ്ങള്‍ ആരാധകരുമായും പേളി പങ്കുവയ്ക്കാറുണ്ട്.മുന്നോട്ടുള്ള ഈ യാത്ര മനോഹരമാണ് എന്ന അടിക്കുറിപ്പോടെയാണ് ഏറ്റവും പുതിയ ചിത്രം പേളി പങ്കുവച്ചിരിക്കുന്നത്

ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. പ്രണയം വിവാഹത്തില്‍ എത്തുകയുമായിരുന്നു. ‘ഞങ്ങള്‍ പ്രൊപോസ് ചെയ്!ത് രണ്ട് വര്‍ഷമാകുന്നു. ഇന്ന് അദ്ദേഹത്തിന്റെ ഒരു ഭാഗം എന്നുള്ളില്‍ വളരുന്നു. ഞങ്ങള്‍ നിന്നെ സ്!നേഹിക്കുന്നു ശ്രീനിഷ്,’എന്നു പറഞ്ഞുകൊണ്ടാണ് പേളി വീഡിയോ പങ്കുവച്ചിരിക്കുന്നത്.തങ്ങളുടെ കുഞ്ഞിന് എല്ലാവരുടേയും അനുഗ്രഹവും പ്രാര്‍ഥനകളും വേണം,’പേളി മാണി കുറിച്ചതിങ്ങനെ. അച്ഛനാവുന്ന സന്തോഷം ശ്രീനിഷും ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു.നിരവധി പേരാണ് ഇവരുടെ കമന്റുകള്‍ക്ക് കീഴില്‍ വിശേഷം ചോദിച്ചെത്തിയത്.പേളിയെ നന്നായി ശ്രദ്ധിക്കണമെന്നായിരുന്നു എല്ലാവരും ശ്രിനിഷിനോട് പറഞ്ഞത്.2019 മെയ് 5 ആയിരുന്നു പേളി ശ്രീനീഷ് വിവാഹം നടക്കുന്നത്.ഹിന്ദു ക്രൈസ്തവ ആചാര പ്രകാരമായിരുന്നു ഇവരുടെ വിവാഹം.മെയ് 5 ന് ക്രിസ്തീയ വിധി പ്രകാരം വിവാഹം നടക്കുകയും പിന്നീട് മെയ് 8 ന് ഹിന്ദു ആചാരവിധി പ്രകാരം വീണ്ടും വിവാഹിതരാവുകയായിരുന്നു.കഴിഞ്ഞ ദിവസമാണ് താരം 31-ാം ജന്മദിനം ആഘോഷിച്ചത്.