പെട്രോള്‍ പമ്പ് ജീവനക്കാരന്റെ മൃതദേഹം കിണറ്റില്‍

കാണാതായ പെട്രോള്‍ പമ്പ് ജീവനക്കാരന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. കടുത്തുരുത്തി ആപ്പാഞ്ചിറയില്‍ നിന്ന് കാണാതായതാണ് റോയ് മാത്യു എന്ന 42 കാരന്‍. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് റോയ് മാത്യു ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം.

ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് റോയിയെ കാണാതായത്. പെട്രോള്‍ പമ്പില്‍ നിന്നാണ് കാണാതാകുന്നത്. പമ്പ് ജീവനക്കാരാണ് കടുത്തുരുത്തി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.

തുടര്‍ന്ന് നടന്ന പരിശോധനയില്‍ പെട്രോള്‍ പമ്പിന്റെ അടുത്തുള്ള കിണറിന്റെ സമീപത്തുനിന്ന് ചെരിപ്പ് കണ്ടെത്തി. തുടര്‍ന്നാണ് ഫയര്‍ഫോഴ്‌സ് സംഘം വ്യാപകമായ തെരച്ചില്‍ നടത്തിയത്. മൃതദേഹം കിണറ്റില്‍ കണ്ടെത്തുകയായിരുന്നു.