കുരുന്നുകൾക്കൊപ്പം ചിരിച്ച് മുഖ്യമന്ത്രി, ചിത്രം വൈറൽ

ഗൗരവക്കാരനായ മുഖ്യമന്ത്രിയുടെ ചിരിക്കുന്ന മുഖം. സാമൂഹ്യമാധ്യമങ്ങളിൽ വളരെ പെട്ടെന്ന് വൈറലായി. അദ്ദേഹത്തിന്റെ മരുമകനും ഡിവൈഎഫ്ഐ നേതാവുമായ പി.എ.മുഹമ്മദ് റിയാസാണ് ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചത്. ചമ്രം പടിഞ്ഞിരുന്ന് രണ്ടു കുഞ്ഞുങ്ങൾക്കൊപ്പം നിറഞ്ഞ ചിരിയോടെ ഇരിക്കുന്ന പിണറായിയുടെ മുഖം സൈബർ ലോകത്ത് നിമിഷങ്ങൾ കൊണ്ടാണ് വൈറലായത്.

പിന്നാലെ ആരാണ് ഈ കുട്ടികൾ എന്ന ചോദ്യവും ഉയർന്നു. പിണറായി വിജയന്റെ ഭാര്യ കമലയുടെ സഹോദരന്റെ പേരക്കുട്ടികളാണ് ചിത്രത്തിലുള്ളത്. നക്ഷത്ര, ജനിക എന്നാണ് ഈ കുട്ടികളുടെ പേര്. ചിരിയോടെ ഇരിക്കുന്ന പിണറായിയുടെ ചിത്രവും കുട്ടികളും ഇതിനോടകം ഒട്ടനവധി ഫെയ്സ്ബുക്ക് പേജുകളിൽ ഇടം നേടിക്കഴിഞ്ഞു.

സാധാരണ കാണാറുള്ളതില്‍നിന്ന് വ്യത്യസ്തമായി മുഖ്യമന്ത്രിയെ ഈ ചിത്രത്തില്‍ കാണപ്പെടുന്നതുകൊണ്ടാകാം സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ് ഈ ചിത്രം. ചിരിയും കൗതുകവും ഉണർത്തിയ രണ്ടു കുഞ്ഞുങ്ങൾ അദ്ദേഹത്തിന്റെ മടിയിലിരിക്കുന്നതും ചിത്രത്തെ മനോഹരമാക്കി.

 

https://www.facebook.com/PAMuhammadRiyas/posts/1584095635126372