പ്രധാനമന്ത്രിക്ക് കന്യാകുമാരിയിൽ ഉജ്ജ്വല സ്വീകരണം, തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യും

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയിൽ എത്തി. സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന തിരഞ്ഞെടുപ്പ് റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ അണ്ണാമലൈയും മറ്റ് ബിജെപി നേതാക്കളും ചേർന്ന് പ്രധാനമന്ത്രിയെ സ്വാ​ഗതം ചെയ്തു.

സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന തിരഞ്ഞെടുപ്പ് റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ അണ്ണാമലൈയും മറ്റ് ബിജെപി നേതാക്കളും ചേർന്ന് പ്രധാനമന്ത്രിയെ സ്വാ​ഗതം ചെയ്തു.പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് നെല്ലായി, തെങ്കാശി, തൂത്തുക്കുടി, രാമനാഥപുരം, മധുര, ഡിണ്ടിഗൽ, തേനി എന്നീ ജില്ലകളിലെ 2,000 പോലീസ് ഉദ്യോ​ഗസ്ഥരെയാണ് കന്യാകുമാരിയിൽ വിന്യസിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി പങ്കെടുക്കുന്ന പൊതുയോ​ഗങ്ങൾ നടക്കുന്ന വേദിയിലും പരിസര പ്രദേശങ്ങളിലും 150-ലധികം നിരീക്ഷണ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. കന്യാകുമാരിയിലെ പൊതു സമ്മേളനത്തിൽ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി പത്തനംതിട്ടയിലേക്ക് തിരിക്കും.