താമര മൊട്ടുകൾ കൊണ്ട് തുലാഭാരം, ഗുരുവായൂരപ്പന് പ്രധാനമന്ത്രി ദാരുശിൽപം സമർപ്പിച്ചു

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഗുരുവായൂരപ്പന്റെ ദാരുശിൽപം സമർപ്പിച്ചു. താമര മൊട്ടുകൾ കൊണ്ട് തുലാഭാരം നടത്തി.

കേരളീയ വേഷത്തിൽ ഗുരുവായൂർ അമ്പലത്തിലെത്തിയ പ്രധാനമന്ത്രിയെ തന്ത്രി ചേനസ് നമ്പൂതിരിപ്പാട് ദേവസ്വം പ്രസിഡൻറ് പൊഫ.വിജയൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. ഒരു മണിക്കൂറോളം അദ്ദേഹം ഗുരുവായൂർ ക്ഷേത്രത്തിൽ ചെലവഴിച്ചു.തുടർന്ന് ഗസ്റ്റ് ഹൗസിൽ തിരിച്ചെത്തിയ പ്രധാനമന്ത്രി അൽപ്പ നേരത്തെ വിശ്രമത്തിനു ശേഷം സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിലും അദ്ദേഹം പങ്കെടുത്തു.

കൊച്ചിയിൽ നിന്നും ഹെലികോപ്റ്റർ മാർഗ്ഗമാണ് പ്രധാനമന്ത്രി ഗുരുവായൂരിൽ എത്തിയത്. ഗുരുവായൂരിൽ എത്തിയ പ്രധാനമന്ത്രിയെ ബിജെപി സംസ്ഥാന ജില്ലാ നേതാക്കളും മറ്റും സ്വീകരിച്ചു. കനത്ത സുരക്ഷാ സംവിധാനമാണ് ഗുരുവായൂരിൽ ഏർപ്പെടുത്തിയിരിക്കുന്നത്.സുരേഷ് ഗോപിയുടെ മകളുടെ വിവാഹശേഷം അദ്ദേഹം തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലും ദർശനം നടത്തും.

കൃഷ്ണനും രാധയും ഗോപികയും ഒരുമിച്ചുള്ള ചുമർ ചിത്രവുമാണ് ദേവസ്വം സമ്മാനിച്ചത്.പ്രധാനമന്ത്രി ഭഗവാനെ പ്രദക്ഷിണം വച്ചു നമിക്കുകയും ചെയ്തു.കൊച്ചിയിൽനിന്ന് ഹെലികോപ്റ്റർ മാർഗ്ഗമാണ് പ്രധാനമന്ത്രി ഗുരുവായൂരിൽ എത്തിയത്,തന്ത്രി ചേനസ് നമ്പൂതിരിപ്പാട്, ദേവസ്വം പ്രസിഡൻറ് പൊഫ.വിജയൻ എന്നിവർ ചേർന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. ഒരു മണിക്കൂറോളം അദ്ദേഹം ഗുരുവായൂർ ക്ഷേത്രത്തിൽ ചെലവഴിച്ചു. ഗുരുവായൂർ ദേവസ്വം ഗുരുവായൂരപ്പന്റെ ദാരുശിൽപം പ്രധാനമന്ത്രിക്ക് സമർപ്പിച്ചു.

പ്രധാനമന്ത്രി ഭഗവാനെ പ്രദക്ഷിണം വച്ചു നമിക്കുകയും ചെയ്തു. തുടർന്ന്, അദ്ദേഹത്തിന് താമര മൊട്ടുകൾ കൊണ്ട് തുലാഭാരവും നടത്തി. ഗുരുവായൂർ ക്ഷേത്രത്തിൽ ഇത് രണ്ടാം തവണയാണ് മോദി താമര മൊട്ടുകൾ കൊണ്ട് തുലാഭാരം നടത്തുന്നത്. കൊച്ചിയിൽനിന്ന് ഹെലികോപ്റ്റർ മാർഗ്ഗമാണ് പ്രധാനമന്ത്രി ഗുരുവായൂരിൽ എത്തിയത്. ഗുരുവായൂരിൽ എത്തിയ പ്രധാനമന്ത്രിയെ ബിജെപി സംസ്ഥാന ജില്ലാ നേതാക്കളും മറ്റും സ്വീകരിച്ചു.

കനത്ത സുരക്ഷാ സംവിധാനമാണ് ഗുരുവായൂരിൽ ഏർപ്പെടുത്തിയിരിക്കുന്നത്. സുരേഷ് ഗോപിയുടെ മകളുടെ വിവാഹശേഷം അദ്ദേഹം തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലും ദർശനം നടത്തി. തൃപ്രയാർ തന്ത്രി തരണനല്ലൂരിന്റെ ക്ഷണവും അദ്ദേഹത്തിൻ്റെ ക്ഷേത്രദർശനത്തിന് കാരണമായി. അയോധ്യയിൽ പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുന്ന ഘട്ടത്തിൽ തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് ഉചിതമായിരിക്കുമെന്ന് തന്ത്രിയുടെ കത്തും