13 വയസുകാരിയെ പീഡിപ്പിച്ച് അറബി മന്ത്രവാദി, കോഴിക്കോട് വ്യാജ സിദ്ധൻ അറസ്റ്റിൽ

കോഴിക്കോട് : 13 വയസുകാരിയെ പീഡിപ്പിച്ച കേസിൽ വ്യാജ സിദ്ധൻ അറസ്റ്റിൽ. കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശി അൻവർ സാദത്താണ് അറസ്റ്റിലായത്. സിദ്ധനായി നടിച്ച് ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിക്ക് 13 വയസുള്ളപ്പോഴായിരുന്നു പീഡനം. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വയനാട് സ്വദേശിനീയാണ് പീഡനത്തിന് ഇരയായത്.

ഇപ്പോള്‍ 15 വയസായ പെണ്‍കുട്ടി കൗണ്‍സിലിം​ഗിനിടെയാണ് സംഭവം സ്‌കൂള്‍ അധികൃതരോട് വെളിപ്പെടുത്തിയത്. ലൈംഗിക ചൂഷണം നടന്നെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയു‌ടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് നടപടി.

പരാതിയിൽമേൽ താമരശേരി പോലീസ് നടത്തിയ അന്വേഷണത്തിൽ ഈങ്ങാപ്പുഴയിലെ പ്രതിയുടെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഈങ്ങാപ്പുഴയില്‍ തി കഴിഞ്ഞ ഏഴ് വര്‍ഷമായി അറബി മന്ത്രവാദ ചികിത്സ നടത്തുകയായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി.