മോഷണ ശ്രമത്തിന് പോലീസ് പിടികൂടിയപ്പോള്‍ യുവാവിന്റെ വെളിപ്പെടുത്തല്‍ കേട്ട് പോലീസ് വരെ അമ്പരന്നു

സ്വന്തം വിവാഹം മുടക്കാനായി യുവാവ് നടത്തിയ പ്രവൃത്തിയാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. തീരുമാനിച്ച് ഉറപ്പിച്ച വിവാഹത്തില്‍ നിന്നും യുവതിയും ബന്ധുക്കളും പിന്മാറാന്‍ ബോധ പൂര്‍വ്വം യുവാവ് മോഷണം നടത്തുക ആയിരുന്നു. ചൈനയിലെ ഷാംഗ്ഹായില്‍ ആണ് ഏവരെയും ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ചെന്‍ എന്ന യുവാവാണ് ഇയാളുടെ പേര്. പ്രദേശത്ത് ഉള്ള ഒരു യുവതിയും ആയി ചെന്നിന്റെ വിവാഹം നേരത്തെ നിശ്ചയിച്ചിരുന്നു. എന്നാല്‍ കുറച്ച് നാളുകള്‍ക്ക് ശേഷം ഈ ബന്ധം തുടരാനായി ചെന്നിന് താത്പര്യം ഉണ്ടായിരുന്നില്ല.

വിവാഹത്തില്‍ നിന്നും പിന്നോട്ട് പോകണമെന്നും യുവതിയെ താത്പര്യം ഇല്ലെന്നുമുള്ള കാര്യം യുവതിയോടും ബന്ധുക്കളോടും തുറന്നു പറയാനുള്ള ധൈര്യം ഇയാള്‍ക്ക് ഉണ്ടായിരുന്നില്ല. ഇതോടെ ആണ് മോഷണം നടത്തി അവര്‍ക്ക് മുന്നില്‍ മോശം പ്രതിച്ഛായ സൃഷ്ടിക്കാം എന്ന ആശയം ചെന്നിന്റെ മനസില്‍ തെളിഞ്ഞത്. മോഷണം ചെയ്യുക ആണെങ്കില്‍ ഒരു മോഷ്ടാവിന് വിവാഹം ചെയ്യാന്‍ യുവതി വിസമ്മതിക്കും എന്നും ഇവര്‍ വിവാഹത്തില്‍ നിന്നും പിന്മാറും എന്നും ചെന്‍ ധരിച്ചു.

മോഷണം നടത്തുന്നതിന് വേണ്ടി ഇദ്ദേഹം തെരഞ്ഞെടുത്തത് ഹുവാഷെന്‍ റോഡിലുള്ള ഒരു സ്റ്റുഡിയോ ആണ്. സ്ഥാപനത്തിന് ഉള്ളില്‍ കയറിയ ഇദ്ദേഹം ഒരു ബ്ലൂടൂത്ത് സ്പീക്കര്‍ കൈക്കലാക്കി കടന്നുകളഞ്ഞു. നിരവധി സിസിടിവി കാമറകള്‍ ഇവിടെ ഘടിപ്പിച്ചിരുന്നതിനാല്‍ പരാതി ലഭിച്ച ഉടന്‍ തന്നെ പോലീസ് ഇയാളെ വീട്ടിലെത്തി പൊക്കി.

പിന്നീട് നടന്ന ചോദ്യം ചെയ്യലില്‍ ഇദ്ദേഹം നല്‍കിയ മറുപടി കേട്ട് പോലീസിന്റെ വരെ കണ്ണ് തള്ളിപ്പോയി. തന്റെ വിവാഹമാണെന്നും ഇത് നടക്കാതെ ഇരിക്കാന്‍ വേണ്ടിയും ആണ് താന്‍ മോഷണം നടത്തിയത് എന്നും താന്‍ മോഷ്ടാവ് ആണെന്ന് അറിഞ്ഞാല്‍ പെണ്‍കുട്ടി വിവാഹത്തില്‍ നിന്നും പിന്മാറും എന്നും ഇദ്ദേഹം പറഞ്ഞു.

ചെന്‍ നിലവില്‍ പോലീസ് കസ്റ്റഡിയില്‍ ആണുള്ളത്. എന്നാല്‍ ഇയാളുടെ ഇയാളുമായി വിവാഹം ഉറപ്പിച്ച പെണ്‍കുട്ടി ബന്ധത്തില്‍ നിന്നും പിന്മാറിയോ ഇല്ലയോ എന്ന കാര്യം വ്യക്തമല്ല.

അതേസമയം മറ്റൊരു സംഭവത്തില്‍ ഗോവയിലേയ്ക്ക് പോകാന്‍ യുവാക്കള്‍ ബുള്ളറ്റ് തന്നെ വേണം . ദേശീയപാതയില്‍ നിന്നു മോഷ്ടിക്കപ്പെട്ട ബൈക്കിനെക്കുറിച്ചുള്ള അന്വേഷണം ചുരുളഴിച്ചത് സിനിമാസ്‌റ്റൈല്‍ തിരക്കഥ. വളപട്ടണത്തു നിന്നു മോഷ്ടിച്ച് ഗോവയ്ക്കു കടത്തുകയായിരുന്ന ബുള്ളറ്റ് നീലേശ്വരത്തു കേടായപ്പോള്‍ നീലേശ്വരത്തു നിന്നു മറ്റൊന്നു മോഷ്ടിച്ച് മോഷണ സംഘം യാത്ര തുടരുകയായിരുന്നുവെന്നു നീലേശ്വരം എസ്‌ഐ, രഞ്ജിത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി.

കരുവാച്ചേരി ജുമാ മസ്ജിദിനു സമീപത്തെ അബ്ദുല്‍ വാരിസിന്റെ കെഎല്‍ 60 ഡി 6179 നമ്ബര്‍ ബുള്ളറ്റ് ആണ് കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ മോഷ്ടിക്കപ്പെട്ടത്. ബൈക്ക് മോഷ്ടിക്കാനെത്തിയ സംഘം പൊലീസ് പട്രോളിങ് ടീമിന്റെ കണ്ണില്‍ പെട്ടിരുന്നു.

ഇതോടെയാണ് വളപട്ടണം പോലീസുമായി എസ്‌ഐ, രഞ്ജിത് രവീന്ദ്രന്‍ ബന്ധപ്പെട്ടത്. ഇതേ ദിവസം വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നു മോഷ്ടിക്കപ്പെട്ട മറ്റൊരു ബുള്ളറ്റിനെക്കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു വളപട്ടണം പൊലീസ്.

ഈ ബുള്ളറ്റ് ദേശീയപാതയിലെ പെട്രോള്‍ പമ്ബിനു സമീപം കേടായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയും ചെയ്തു. ഇതു കേടായതോടെ ഗോവയ്ക്ക് യാത്ര തുടരാന്‍ സംഘത്തിനു മറ്റൊരു ബുള്ളറ്റ് ആവശ്യമായി വന്നപ്പോള്‍ അബ്ദുല്‍ വാരിസിന്റെ ബുള്ളറ്റ് മോഷ്ടിക്കുകയായിരുന്നു. ബുള്ളറ്റുകള്‍ മാത്രം മോഷ്ടിക്കുന്ന ഈ സംഘം ഇവയുടെ പൂട്ടുകള്‍ അതിവേഗം പൊളിച്ച് സ്റ്റാര്‍ട്ട് ചെയ്ത് ഓടിക്കുകയായിരുന്നു.