പോലീസിന് നേരെ ​​ഗുണ്ടാ ആക്രമണം, കൊല്ലത്ത് ഉദ്യോ​ഗസ്ഥർക്ക് പരിക്ക്

കൊല്ലം : സംഘർഷം അന്വേഷിക്കാൻ എത്തിയ പോലീസിന് നേരെ ഗുണ്ടാ ആക്രമണം. നാല് ഉദ്യോ​ഗസ്ഥർക്ക് നേരെയാണ് ​​ഗുണ്ടാ സംഘം ആക്രമണം അഴിച്ചുവിട്ടത്. . കൊല്ലം കുണ്ടറയിലാണ് സംഭവമുണ്ടായത്. സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സനേഷ്, അഭിലാഷ്, ചന്തു, അനൂപ് എന്നിവരാണ് അറസ്റ്റിലായത്.

ആക്രമണത്തിൽ പരിക്കേറ്റ ഉദ്യോഗസ്ഥർ ആശുപത്രിയിൽ ചികിത്സയിലാണ്. ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ സംഘർഷം അന്വേഷിക്കാൻ എത്തിയതായിരുന്നു പോലീസ് ഉദ്യോഗസ്ഥർ. സംഘർഷമുണ്ടാക്കിയ സംഘത്തെ പിടികൂടാൻ എത്തിയതായിരുന്നു പോലീസ്.

പിന്നാലെ വിവരങ്ങൾ ചോദിച്ചറിയുന്നതിനിടെ സംഘം പോലീസിനെ ആക്രമിക്കുകയായിരുന്നു. ആയുധങ്ങളുമായെത്തിയ സംഘം ഉദ്യോ​ഗസ്ഥരെ ക്രൂരമായി മർദ്ദിച്ചു. ഉദ്യോ​ഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.