പാലത്തില്‍ നിന്നും ചാടാനൊരുങ്ങിയ നഴ്‌സിങ് വിദ്യാര്‍ഥിയെ പോലീസ് രക്ഷപ്പെടുത്തി

പത്തനംതിട്ട. പമ്പാനദിയിലേക്ക് ചാടന്‍ ഒരുങ്ങിയ യുവതിയെ പോലീസ് രക്ഷപ്പെടുത്തി. ബുധനാഴ്ച രണ്ടരയോടെ പത്തനംതിട്ട റാന്നിയിലാണ് സംഭവം. ചങ്ങനശ്ശേരി സ്വദേശിയായ 23 കാരിയായ പെണ്‍കുട്ടി ബെംഗളൂരുവില്‍ നഴ്‌സിങ് വിദ്യാര്‍ഥിയാണ്.

റാന്നി സ്വദേശിയായ യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. എന്നാല്‍ പിന്നീട് യുവാവ് വിവാഹത്തില്‍ നിന്നും പിന്മാറിയതോടെയാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആറ്റിലേക്ക് ചടുമെന്ന് പറഞ്ഞ് യുവതി പമ്പ് ഹൗസിന് സമീപം നില്‍ക്കുന്ന ചിത്രം യുവാവിന് അയച്ച് കൊടുത്തിരുന്നു.

തുടര്‍ന്ന് യുവാവ് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് റാന്നിക്ക് സമീപമുള്ള പമ്പ് ഹൗസിന് സമീപം എല്ലാം തിരച്ചില്‍ നടത്തിയെങ്കിലും യുവതിയെ കണ്ടെത്തുവാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് യുവതിയെ ഫോണില്‍ ബന്ധപ്പെടുവാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് മൂന്നേകാലോടെ യുവതി ഫോണ്‍ എടുത്തു.

തുടര്‍ന്ന് പോലീസ് സംസാരിക്കുകയും സ്ഥലം മനസ്സിലാക്കുകയും ചെയ്തു. താന്‍ റാന്നിപ്പാലത്തിലാണ് നില്‍ക്കുന്നതെന്ന് പോലീസിനോട് യുവതി പറഞ്ഞു. പോലീസ് സ്ഥലത്ത് എത്തിയപ്പോള്‍ യുവതി ആറ്റിലേക്ക് ചാടുവാന്‍ തുടങ്ങിയ യുവതിയെ പോലീസ് ചാടിയിറങ്ങി പിടിക്കുകായിരുന്നു.പിന്നീട് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച് യുവതിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു.