മോഹൻലാലിന്റെ നായിക വേഷം ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ടെന്ന് പൊന്നമ്മ ബാബു

നാടകത്തിലൂടെ സിനിമയില്‍ എത്തിയ താരമാണ് പൊന്നമ്മ ബാബു. വെള്ളിത്തിരയില്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് പൊന്നമ്മ ബാബു ശ്രദ്ധിക്കപ്പെടുന്നത്. 1996ല്‍ ദിലീപ് കേന്ദ്രകഥാപാത്രമായ പടനായകന്‍ എന്ന ചിത്രത്തിലൂടെയാണ് പൊന്നമ്മ ബാബു സിനിമയിലേയ്ക്ക് എത്തിയത്.

പിന്നീട് , നിരവധി ചിത്രങ്ങളിലൂടെ അമ്മയായും ചേച്ചിയായും പ്രേക്ഷകരെ രസിപ്പിച്ചും ചിരിപ്പിച്ചും കഴിഞ്ഞ ഇരുപതു വര്‍ഷത്തിലധികമായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് പൊന്നമ്മ. എന്നാല്‍ , 1982ല്‍ ശങ്കര്‍ , മോഹന്‍ലാല്‍ , മേനക എന്നിവരെ അണിനിരത്തി ഭദ്രന്‍ സംവിധാനം ചെയ്ത ‘എന്‍റെ മോഹങ്ങള്‍ പൂവണിഞ്ഞു ‘ എന്ന ചിത്രത്തിലെ നായികാവേഷം ആദ്യം ഓഫര്‍ ചെയ്തത് പൊന്നമ്മ ബാബുവിനായിരുന്നു.

പക്ഷേ , വിവാഹത്തിരക്കിലായ കാരണം ആ ഓഫര്‍ സ്വീകരിക്കാന്‍ കഴിഞ്ഞില്ലെന്ന് താരം പറയുന്നു . അന്ന് , ആ ക്ഷണം സ്വീകരിച്ചിരിച്ച് മോഹൻലാലിന്റെ നായികയായിരുന്നെങ്കിൽ ഇന്ന് സിനിമയിലെ തിരക്കുള്ള നായികമാരില്‍ ഒരാളായി താനും മാറുമായിരുന്നുവെന്നും താരം പറയുന്നു. മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരം …. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ വില്ലനായി അരങ്ങേറിയ മോഹന്‍ലാലിനെ നെഗറ്റീവ്‌ ഇമേജ് മാറ്റിഎടുത്തത് ഭദ്രന്‍ സംവിധാനം ചെയ്‌ത ‘എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു’ എന്ന സിനിമയാണ്. ഇതില്‍ നായകനായ ശങ്കറിന്റെ സുഹൃത്തിന്റെ വേഷമായിരുന്നു മോഹന്‍ലാല്‍ ചെയ്‌തത്‌.