സംഗീത എന്ന കഥാപാത്രത്തില്‍ വീട്ടുകാര്‍ക്ക് ടെന്‍ഷന്‍ ഉണ്ടായിരുന്നു, പൂജിത പറയുന്നു

മിനിസ്‌ക്രീന്‍ പരിപാടികളിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് പൂജിത മേനോന്‍. ഇപ്പോള്‍ സീരിയല്‍ അഭിനയ രംഗത്തും തുടക്കം കുറിച്ചിരിക്കുകയാണ് നടി. എന്റെ കുട്ടികളുടെ അച്ഛന്‍ എന്ന പരമ്പരയിലൂടെയാണ് നടി മിനിസ്‌ക്രീനില്‍ ഇപ്പോള്‍ തിളങ്ങുന്നത്. പരമ്പരയില്‍ സംഗീത രാജ് എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. ഇപ്പോള്‍ പരമ്പരയിലേക്ക് താന്‍ എത്തിയതിനെ കുറിതച്ച് ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് നടി.

ഇതിന് മുന്‍പ് സീരിയലുകളില്‍ നിന്ന് ഒരുപാട് അവസരങ്ങള്‍ വന്നിട്ടുണ്ടെങ്കിലും ഏറ്റെടുക്കാന്‍ താല്‍പര്യം ഇല്ലായിരുന്നു. സിനിമ ചെയ്യണമെന്നായിരുന്നു തന്റെ ആഗ്രഹം. അതുകൊണ്ടാണ് സീരിയല്‍ ഓഫറുകള്‍ സ്വീകരിക്കാതിരുന്നത്. എന്നാല്‍ ഓഫര്‍ വന്നപ്പോള്‍ ഒരു കൈ നോക്കാം എന്ന് വിചാരിക്കുകയായിരുന്നു. കാരണം ഇതിന്റെ ടീം അംഗങ്ങളും കഥയുമായിരുന്നു. ഈ കഥാപാത്രത്തില്‍ എനിക്ക് പെര്‍ഫോം ചെയ്യാന്‍ ചാന്‍സ് ഉണ്ട് എന്ന് എനിക്ക് തോന്നി.

തനിക്ക് കഥ ഇഷ്ടമായെങ്കിലും തന്റെ വീട്ടുകാര്‍ക്കും സുഹൃത്തുംകള്‍ക്കും അല്‍പം ടെന്‍ഷന്‍ ഉണ്ടായിരുന്നുവെന്ന് പൂജിത പറയുന്നു. പിന്നീട് താന്‍ അവരെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കുകയായിരുന്നു. ഈ കഥാപാത്രത്തിലൂടെ ഒരുപാട് വികാരങ്ങള്‍ അഭിനയിക്കാന്‍ കഴിയും. അസൂയ, ദേഷ്യം, പ്രണയം ഇതൊന്നും ഒരിക്കല്‍ പോലും തനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിലും വലിയ എന്ത് തുടക്കമാണ് എനിക്ക് ടിവിയില്‍ കിട്ടേണ്ടത്, പൂജിത പറയുന്നു.