ഒരു സ്ത്രീക്കു പാലം വലിക്കുന്ന മറ്റൊരു സ്ത്രീയോടും ഉള്ള എന്റെ ശക്തമായ പ്രതിഷേധം, പുതിയ ലുക്കിനെ കുറിച്ച് അമേയ

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ പരമ്പയാണ് കുടുംബവിളക്ക്. പരമ്പരയില്‍ ആദ്യകാല എപ്പിസോഡുകളില്‍ വേദിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അമേയ ആയിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായിട്ടായിരുന്നു നടിയുടെ പിന്മാറ്റം. പ്രേക്ഷകര്‍ക്ക് ഇത് വലിയ നിരാശയാണ് നല്‍കിയത്. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ് നടി. ഇപ്പോള്‍ ശ്രദ്ധേയമാകുന്നത് നടിയുടെ ഏറ്റവും പുതിയ ലുക്കാണ്. തന്റെ പുതിയ ലുക്കിന് പിന്നിലെ കാരണവും നടി പറയുന്നുണ്ട്.

അമേയയുടെ വാക്കുകള്‍ ഇങ്ങനെ, പ്രിയപ്പെട്ട സുഹൃത്തുക്കള്‍ അറിയാന്‍ ഞാന്‍ എന്റെ തലമുടി മൊട്ട അടിച്ചത് പല കാരണങ്ങള്‍ കൊണ്ടാണ്. അതില്‍ പ്രധാനം ക്യാന്‍സര്‍ ബാധിച്ച് മുടി കൊഴിഞ്ഞ ഒരാള്‍ക്കെങ്കിലും ഒരു നിമിഷത്തെ സന്തോഷം നല്‍കാന്‍ സാധിക്കുമെങ്കില്‍ അതൊരു വലിയ സന്തോഷമാണെനിക്കും എന്നതായിരുന്നു. പിന്നൊന്ന് ഈ സമൂഹത്തില്‍ വെറും അബലകളായ സ്ത്രീകളോടു നടക്കുന്ന ചില തിന്‍മകള്‍, അനീതി ,അക്രമം, തട്ടിപ്, സാഹചര്യ മുതലെടുപ്പ് , നടത്തുന്ന പുരുഷ കേസരികളോടും. ഒരു സ്ത്രീക്കു പാലം വലിക്കുന്ന മറ്റൊരു സ്ത്രീയോടും ഉള്ള എന്റെ ശക്തമായ പ്രതിഷേധം ആയും ഞാന്‍ ഇതിനെ സമര്‍പ്പിക്കുന്നു. ചില കാര്യങ്ങളില്‍ നമുക്ക് നേരിട്ട് പ്രതികരിക്കാനോ, പ്രതിഷേധിക്കാനോ കഴിയാതെ വന്നേക്കാം ചില സാഹചര്യങ്ങള്‍ കൊണ്ടും ഒരു സ്ത്രീ ആയിപ്പോയതു കൊണ്ടും മാത്രം.

ഉള്ളില്‍ അടക്കി വച്ചേക്കുന്ന അമര്‍ഷം ഏതെങ്കിലും രീതിയില്‍ പ്രകടിപ്പിക്കണമല്ലോ നമ്മള്‍? അങ്ങനെ എങ്കിലുീ എന്റെ ഉള്ളിലെ എന്നെ ഞാന്‍ തൃപ്തിപെടുത്താറുണ്ട്,കാരണം മുന്നോട്ടുള്ള പ്രയാണത്തിന് ആത്മസംതൃപ്തി വളരെ അനിവാര്യമാണ്. പിന്നൊന്ന് മാനസിക പ്രതിസന്ധി തരണം ചെയ്ത് കുറച്ച് കൂടെ മനോധൈര്യം കൂട്ടാന്‍ ഞാന്‍ എപ്പൊഴും വെത്യസ്തമായ വഴിയാണ് തിരഞ്ഞെടുക്കാറുളളത്.

ഓരോരുത്തര്‍ക്കും അവരവരുടേതായ വ്യത്യസ്ത അഭിപ്രായം ഉണ്ടാക്കുമല്ലോ മറ്റുള്ളവരോട് മല്ലടിച്ച് സ്വയം നശിക്കുന്നതിലും നല്ലത് മൗന പ്രതിഷേധം തന്നെയാണെന്ന് ഞാന്‍ ചിന്തിക്കുന്നു. മുടി മുറിച്ച് കളയുന്ന ലാഘവത്തില്‍ കാര്യങളെ നോക്കി കാണാന്‍ നമുക്ക് സാധിച്ചാല്‍ ഒരിക്കല്‍ നമ്മള്‍ അവിടെ എത്തിപ്പെട്ടാല്‍ പിന്നെ ജീവിതം കളര്‍ ആണ് മക്കളേ..