സ്റ്റെയര്‍ ഇറങ്ങി വരുമ്പോള്‍ ഒരു പയ്യന്‍ അവിടെ നില്‍ക്കുന്നു, ആദ്യമായി ഇന്ദ്രജിത്തിനെ കണ്ടതിനെ കുറിച്ച് പൂര്‍ണിമ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ജോഡികളാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. ഇരുവരും ഒന്നിച്ചുള്ള പല സംഭവങ്ങളും സോഷ്യല്‍ മീഡിയകളില്‍ താരങ്ങള്‍ തന്നെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ തങ്ങള്‍ ആദ്യമായി കണ്ടതിനെയും പരിചയപ്പെട്ടതിനെ കുറിച്ചും പറയുകയാണ് പൂര്‍ണിമ. മാത്രമല്ല തങ്ങള്‍ പ്രണയത്തിലായതിനെ കുറിച്ചും സുന്ദരമായ ആ പ്രണയ ദിനങ്ങളെ കുറിച്ചും ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പൂര്‍ണിമ തുറന്ന് പറഞ്ഞു.

പെയ്‌തൊഴിയാതെ എന്ന സീരിയലിന്റെ ലൊക്കേഷനില്‍ വെച്ചാണ് താനും ഇന്ദ്രജിത്തും പരിചയപ്പെട്ടതെന്നാണ് പൂര്‍ണിമ പറയുന്നത്. അന്ന് തങ്ങള്‍ അധികം സംസാരിച്ചില്ലെന്നും പക്ഷേ അതിന് ശേഷം ഒരുപാട് സംസാരിക്കാന്‍ തുടങ്ങിയെന്നും പൂര്‍ണിമ പറയുന്നു.

പൂര്‍ണിമയുടെ വാക്കുകള്‍ ഇങ്ങനെ;

ഈ കഥ അമ്മയുടെ കാഴ്ചപ്പാടില്‍ കേള്‍ക്കണം. വലിയ കോമഡിയാണ്. പെയ്‌തൊഴിയാതെ എന്ന സീരിയലിന്റെ ലൊക്കേഷനിലാണ് സംഭവം. ഇന്ദ്രന്റെ അമ്മയുടെ ഒപ്പം ഞാന്‍ ആദ്യം അഭിനയിക്കുന്നത് ആ സീരിയലിലാണ്. ഒരു ദിവസം ഷൂട്ടിംഗ് കഴിഞ്ഞ് സ്റ്റെയര്‍ ഇറങ്ങി വരുമ്പോള്‍ ഒരു പയ്യന്‍ അവിടെ നില്‍ക്കുന്നു. അയാള്‍ എന്നെ നോക്കുന്നുണ്ടായിരുന്നു. എനിക്ക് പെട്ടന്ന് തന്നെ മനസ്സിലായി അത് മല്ലിക സുകുമാരന്റെ മകനാണെന്ന്. അമ്മ എനിക്ക് ഇന്ദ്രനെ പരിചയപ്പെടുത്തി തന്നു.

അന്ന് ഞങ്ങള്‍ അധികം സംസാരിച്ചില്ല. പക്ഷേ അതിനുശേഷം പിന്നെ ഒരുപാട് സംസാരിക്കാന്‍ തുടങ്ങി. ഇപ്പോഴും ആ നിമിഷങ്ങള്‍ എന്റെ മനസ്സിലുണ്ട്. ആ സ്‌റൈയറില്‍ വെച്ച് കണ്ട പയ്യനെ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. അത് ഞങ്ങളുടെ ബന്ധത്തിന്റെ തുടക്കമായിരുന്നോ എന്നൊന്നും എനിക്ക് അറിയില്ല. പൂര്‍ണിമ പറഞ്ഞു.