രാജു ഇപ്പോൾ വിശ്രമത്തിലാണ്, പൂർണ ആരോഗ്യം വീണ്ടെടുക്കാൻ രണ്ടു മാസത്തോളം വിശ്രമം വേണ്ടിവരും- പൂർണിമ

നടൻ പൃഥ്വിരാജിന് വിലായത്ത് ബുദ്ധ സിനിമയുടെ ഷൂട്ടിനിടെയാണ് പരിക്കേറ്റത്. കാലിന്റെ ലിഗമെന്റിനു പരിക്കേറ്റ താരത്തെ കീ ഹോൾ സർജറിയ്ക്ക് വിധേയനാക്കിയിരുന്നു. പൂർണ ആരോഗ്യം വീണ്ടെടുക്കാൻ രണ്ടു മാസത്തോളം വിശ്രമം നിർദ്ദേശിച്ചിരിക്കുകയാണ് ഡോക്ടർമാർ. പൃഥ്വിരാജിനോട് അടുത്ത് നിൽക്കുന്നവരാരും തന്നെ താരത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച്‌ ഇതുവരെ പ്രതികരിച്ചിരുന്നില്ല. പൂർണിമ ഇതിനെ കുറിച്ച്‌ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു.

ഇപ്പോൾ വിശ്രമത്തിലാണ്. അറിയാലോ ഫിസിയോ തെറാപ്പിയൊക്കെ ചെയ്ത് ശരിയാകാൻ കുറച്ച്‌ സമയമെടുക്കും. ഷൂട്ടിങ്ങിന്റെ സമയത്തുണ്ടായ അപകടമാണ്. ഇപ്പോൾ ചികിത്സയിലാണ് വേറെ പേടിക്കാനൊന്നുമില്ല. നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനകൾ കൊണ്ട് സർജറിയെല്ലാം നല്ല രീതിയിൽ നടന്നു, പൂർണിമ പറഞ്ഞു. ഒരു ഉദ്ഘാടന വേദിയിലെത്തിയ പൂർണിമയോട് താരത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച്‌ മാധ്യമങ്ങൾ ചോദിക്കുകയായിരുന്നു. പരിക്കേറ്റത്. കാലിന്റെ ലിഗമെന്റിനു പരിക്കേറ്റ താരത്തെ കീ ഹോൾ സർജറിയ്ക്ക് വിധേയനാക്കിയിരുന്നു.

പൂർണ ആരോഗ്യം വീണ്ടെടുക്കാൻ രണ്ടു മാസത്തോളം വിശ്രമം നിർദ്ദേശിച്ചിരിക്കുകയാണ് ഡോക്ടർമാർ. പൃഥ്വിരാജിനോട് അടുത്ത് നിൽക്കുന്നവരാരും തന്നെ താരത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച്‌ ഇതുവരെ പ്രതികരിച്ചിരുന്നില്ല. താരത്തിന്റെ സഹോദരന്റെ ഭാര്യയും നടിയുമായ പൂർണിമ ഇതിനെ കുറിച്ച്‌ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു.