ഡോ ബി.ആർ ഷെട്ടിയെ ചതിച്ച മലയാളികളായ പ്രമോദ് മാങ്ങാ‌ടും പ്രശാന്ത് മാങ്ങാടും മുക്കിയത് അര ലക്ഷം കോടി

Prasanth Manghat pramod Manghat, dr br shetty

ബി ആർ ഷെട്ടി 56 രൂപ മൂലധനത്തിൽ കെട്ടിപ്പടുത്ത 32,​000 കോടി രൂപ ആസ്‌തിയുള്ള ബിസിനസ് സാമ്രജ്യം തകർന്നു തരിപ്പണമായി. പുതിയ ഓഹരികളുടെ വില്പനയിലൂടെ   1,400 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടിരുന്ന കമ്പനി വിറ്റത് വെറും ഒരു ഡോളറിന്റെ ഓഹരി മാത്രം . സാമ്പത്തിക കുരുക്കിലായ ബി ആർ ഷെട്ടിയുടെ യുഎഇ എക്സ്ചേഞ്ചിന്റെ മാതൃകമ്പനി ഫിനാബ്ലറിനെ വെറും ഒരു ഡോളറിന് യുഎഇ-ഇസ്രയേൽ കൺസോർഷ്യം വാങ്ങി. ഇന്ത്യൻ പ്രവാസി വ്യവസായിയായ ബി.ആർ. ഷെട്ടി സ്ഥാപിച്ച കമ്പനിക്ക് 7000 കോടി രൂപയോളം കടബാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

ബി.ആർ ഷെട്ടിയുടെ ഈ ഞട്ടിക്കുന്ന തകർച്ച്ക്ക് പിന്നിൽ 2 മലയാളി സഹോദരന്മാരാണ്‌. ഷെട്ടിയുടെ യു.എ.ഇയിലെ സ്ഥാപനങ്ങൾ പണയം വ്യ്ച്ച് അര ലക്ഷം കോടി രൂപയുടെ ബാങ്ക് ലോൺ തിരിമറി നടത്തിയത് പാലക്കാട് നെന്മാറ ക്കാരായ പ്രശാന്ത് മാങ്ങാടും പ്രമോദ് മാങ്ങാടുമാണ്‌. ഷെട്ടിയുടെ സ്ഥാപനങ്ങൾ വയ്ച്ച് പണം ബാങ്കിൽ നിന്നും എടുത്ത് ഇവർ മുങ്ങുകയായിരുന്നു. എം.എം സി ഹോസ്പിറ്റൽ, യു.എ ഇ എക്സ് ചേഞ്ച് എന്നിവയുടെ സി.ഇ ഒമാരായിരുന്നു മാങ്ങാട് സഹോദരന്മാർ. ഇന്ത്യയിലും ഗൾഫിലും ജാമ്യമില്ലാ കേസുകൾ ഉള്ള ഈ പാലക്കാടൻ മലയാളികൾ ഇപ്പോൾ ലോകത്ത് എവിടെ എന്ന് പോലും ആർക്കും അറിയില്ല.