ഭരണകൂടം സമ്പന്നരുടേതാണെന്ന് എണ്ണവിലയുടെ രാഷ്ട്രീയം നമ്മെ പഠിപ്പിക്കുന്നു, പ്രേംകുമാര്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് പ്രേംകുമാര്‍. ഒരുകാലത്ത് നായകനായി തിളങ്ങിയ അദ്ദേഹം ഇപ്പോഴും സിനിമകളില്‍ സജീവമാണ്. ഇപ്പോള്‍ ശ്രദ്ധേയമാകുന്നത് ഇന്ധന വില വര്‍ദ്ധനവിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍. ഇന്ധന വില വര്‍ദ്ധനവ് സാമൂഹ്യ ദുരന്തമാണെന്നാണ് പ്രേംകുമാര്‍ പറയുന്നത്. ഒരു മാധ്യമത്തില്‍ എഴുതിയ ലേഖനത്തിലാണ് നടന്‍ ഉയരുന്ന ഇന്ധന വിലയെ കുറിച്ച് പ്രതികരിച്ചത്.

പ്രേംകുമാറിന്റെ വാക്കുകള്‍, ഞങ്ങളുടെ മനസ്സില്‍ മനസ്സില്‍ പൊള്ളുന്ന തീ കാറ്റായി അനുദിനം കുതിക്കുന്ന ഇന്ധന വിലയില്‍ കിതയ്ക്കുകയാണ് ഇന്ത്യ. ഇന്ധനവിലയുടെ നിര്‍ണയാധികാരം എണ്ണക്കമ്പനികളില്‍ നിന്ന് തിരിച്ചുപിടിച്ച് സര്‍ക്കാരില്‍ നിക്ഷിപതമാക്കി നികുതി ഒഴിവാക്കാന്‍ രാജ്യത്തെ ഭരണകൂടം തയാറാകണം.

അടിയന്തിരമായി, കുറച്ചതിന്റെ കുറേ മടങ്ങ് വീണ്ടും കൂട്ടുകയും ചെയ്യുന്ന ഇന്ധനത്തിന്റെ രാഷ്ട്രീയം തിരിച്ചറിയാന്‍ കഴിയാത്ത പമ്പര വിഡ്ഢികളാണ് പൊതുസമൂഹം എന്നാണ് അവരുടെ ധാരണ. ഭരണകൂടം സമ്പന്നര്‍ക്കുവേണ്ടിയുള്ളതാണെന്ന പൊതുബോധം രൂപപ്പെടാന്‍ കൂടി എണ്ണവിലയുടെ രാഷ്ട്രീയം നമ്മെ നിര്‍ബന്ധിക്കുന്നുണ്ട്

ക്ഷമയുടെ നെല്ലിപ്പലകയും കടന്ന് ക്ഷമിക്കുകയാണവര്‍. ഇനിയും ആ നല്ല മനുഷ്യരുടെ ക്ഷമ നിങ്ങള്‍ പരീക്ഷിക്കരുത്. ഏറ്റവും അടിയന്തിരമായിത്തന്നെ ഇന്ധനവില വര്‍ധന എന്ന കൊടുംക്രൂരതയില്‍ നിന്ന് ജനങ്ങളെ രക്ഷിച്ച് അവരെ ഉത്തമപൗരന്മാരായി തുടരാന്‍ അനുവദിക്കണം.