കുന്നംകുളത്തെ ആവേശത്തിലാഴ്‌ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി ,ശ്രീകൃഷ്ണ കോളജ് മൈതാനത്ത് വന്നിറങ്ങിയശേഷം റോഡുമാർഗം പൊതുസമ്മേളന വേദിയിലേക്ക്

തൃശൂർ∙ കുന്നംകുളത്തെ ആവേശത്തിലാഴ്‌ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി എത്തി. രാവിലെ 11.15ഓടെയാണ് പൊതുസമ്മേളനം നടക്കുന്ന ചെറുവത്തൂർ മൈതാനത്ത് എത്തിയത്. ആലത്തൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥി ടി.എൻ‌.സരസുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് പ്രധാനമന്ത്രി കുന്നംകുളത്ത് എത്തുന്നത്.

എറണാകുളം ഗസ്റ്റ് ഹൗസിൽനിന്നും ഹെലികോപ്റ്ററിൽ ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് മൈതാനത്ത് വന്നിറങ്ങിയശേഷം റോഡുമാർഗം പൊതുസമ്മേളന വേദിയിലേക്ക് എത്തുകയായിരുന്നു.

തൃശൂർ ഉൾപ്പെടെ സമീപ മണ്ഡലങ്ങളിലെ സ്ഥാനാർഥികളും പരിപാടിയിൽ പങ്കെടുക്കും. പത്മജ വേണുഗോപാൽ, ദേവൻ ഉൾപ്പെടെയുള്ള നേതാക്കളും പങ്കെടുക്കുന്നുണ്ട്.

ഉച്ചയ്ക്ക് ഒന്നിന് ആറ്റിങ്ങൽ മണ്ഡലത്തിലെ കാട്ടാക്കടയിലും മോദി പൊതുസമ്മേളനത്തിൽ പങ്കെടുക്കും. കേന്ദ്രമന്ത്രി വി.മുരളീധരനാണ് ആറ്റിങ്ങലിലെ ബിജെപി സ്ഥാനാർഥി. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചശേഷം രണ്ടാം തവണയാണു മോദി കേരളത്തിലെത്തുന്നത്. മാർച്ച് 19നു പാലക്കാട്ടും പത്തനംതിട്ടയിലും എത്തിയിരുന്നു. ഈ വർഷം ഏഴാം തവണയാണ് എത്തുന്നത്.