പോസ്റ്റില്‍ വലിഞ്ഞുകയറി യുവതി, താഴെയിറങ്ങാന്‍ സ്‌നേഹത്തോടെ അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഹൈദരാബാദ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കുന്നതിനിടെ മൈതാനത്തെ ലൈറ്റുകള്‍ ഘടിപ്പിച്ചിരുന്ന പോസ്റ്റില്‍ വലിഞ്ഞു കയറി യുവതി. സംഭവം ശ്രദ്ധയില്‍ പെട്ടതോടെ പ്രസംഗം അവസാനിപ്പിച്ച് യുവതിയെ അനുനയപ്പിച്ച് മോദിയുടെ ഇടപെടല്‍. ഹൈദരാബാദിലെ പരേഡ് ഗ്രൗണ്ട്‌സില്‍ മഡിഗറിസര്‍വേഷന്‍ പോരാട്ട സമിതിയുടെ സമ്മേളനത്തിലാണ് സംഭവം.

സംഭവം ശ്രദ്ധയില്‍ പെട്ടതോടെ അദ്ദേഹം പ്രസംഗം നിര്‍ത്തുകയായിരുന്നു. യുവതി പ്രധാനമന്ത്രിയുടെ ശ്രദ്ധപിടിച്ചുപറ്റാനായി ഉയരമുള്ള പോസ്റ്റില്‍ യുവതി കയറുകയായിരുന്നു. തുടര്‍ന്ന് യുവതിയോട് താഴെയിറങ്ങാന്‍ സ്‌നേഹത്തോടെ മോദി അഭ്യര്‍ഥിച്ചു. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാമെന്ന് ഉറപ്പം നല്‍കി.

ഷോക്കടിക്കാനിടയുണ്ടെന്നും താഴെയിറങ്ങണമെന്നും ആവര്‍ത്തിച്ചു പറയുകയായിരുന്നു അദ്ദേഹം. തുടര്‍ന്ന് ഏതാനും പേര്‍ ചേര്‍ന്ന് യുവതിയെ താഴെയിറക്കുകയും ചെയ്തു. ഇതോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗം തുടര്‍ന്നത്.