ജൂണ്‍ ഏഴ് മുതല്‍ സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക്

കൊച്ചി. ജൂണ്‍ ഏഴ് മുതല്‍ സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക്. ബസ് ഉടമകളുടെ സംയുക്ത സമര സമിതിയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. വിദ്യാര്‍ഥികള്‍ക്കുള്ള കണ്‍സഷന് പ്രായപരിധി നിശ്ചയിക്കണമെന്നും വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നുമാണ് ആവശ്യം.

എറണാകുളത്ത് ചേര്‍ന്ന സംയുക്ത യോഗത്തിലാണ് ബസ് ഉടമകള്‍ സമരം പ്രഖ്യാപിച്ചത്. വിദ്യാര്‍ഥികളുടെ കണ്‍സഷനുമായി ബന്ധപ്പെട്ട് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് നടപ്പാക്കണം എന്നാണ് ആവശ്യം. ലിമിറ്റഡ് സ്റ്റോപ് ബസുകള്‍ തുടരാന്‍ അനുവദിക്കുക. നിലവിലെ ബസ് പെര്‍മിറ്റുകള്‍ നിലനിര്‍ത്തലാക്കുക എന്നീ ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്. ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കുന്നതിന് പിന്നാലെയാണ് സമരം.