പിസി ജോര്‍ജിനെ ശരിക്കൊന്ന് പേടിപ്പിക്കാനൊരുങ്ങുന്നു, വിവാദ പരാമര്‍ശത്തില്‍ ശാസന ഉണ്ടാകും

തിരുവനന്തപുരം: പീഡനത്തിനിരയായ കന്യാസ്ത്രീയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ പി.സി. ജോര്‍ജ് എം.എല്‍.എ.യെ ശാസിക്കാന്‍ ശുപാര്‍ശ. നിയമസഭ പ്രിവിലേജസ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിയാണ് പി.സി. ജോര്‍ജിനെതിരായ നടപടിക്ക് ശിപാര്‍ശ നല്‍കിയത്. കമ്മിറ്റിയുടെ ഏഴാം നമ്ബര്‍ റിപ്പോര്‍ട്ടായാണ് പി.സി. ജോര്‍ജിനെതിരായ പരാതി.

മോശം പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ വനിത കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ ഉള്‍പ്പെടെയുള്ളവരാണ് പി.സി. ജോര്‍ജിനെതിരേ പരാതി നല്‍കിയത്.പീഡനത്തിനിരയായ കന്യാസ്ത്രീയെ അവഹേളിക്കുന്ന തരത്തില്‍ എം.എല്‍.എ. പരാമര്‍ശം നടത്തിയെന്നായിരുന്നു പരാതി. ഇക്കാര്യം കമ്മിറ്റി പരിശോധിക്കുകയും എം.എല്‍.എ.യുടെ പരാമര്‍ശങ്ങള്‍ അതിര്‍ വരമ്പുകള്‍
ലംഘിച്ചെന്നും വിലയിരുത്തി. തുടര്‍ന്നാണ് എം.എല്‍.എ.യെ ശാസിക്കാന്‍ ശുപാര്‍ശ ചെയ്തുള്ള റിപ്പോര്‍ട്ട് സഭയില്‍ സമര്‍പ്പിച്ചത്.