ലോകസുന്ദരിപ്പട്ടം നേടിയ പ്രിയങ്ക ചോപ്രയോട് അമ്മ പറഞ്ഞ മണ്ടത്തരം

ബോളിവുഡിലെ പ്രിയങ്കരിയായ താരമാണ് പ്രിയങ്ക ചോപ്ര. തന്റെ പതിനെട്ടാം വയസ്സിൽ സൗന്ദര്യമത്സര വേദികളിൽ നിന്ന് ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കി ബോളിവുഡിൽ മിന്നുന്ന പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ താരത്തിന് കഴിഞ്ഞു. വർഷങ്ങൾക്കിപ്പുറം തന്റെ ആ വഴിത്തിരിവിലേക്ക് തിരിഞ്ഞു നോക്കുകയാണ് താരം.

വിജയിച്ചെത്തിയ തന്നോട് അമ്മ പറഞ്ഞ ‘മണ്ടത്തരം’ എന്നു പറഞ്ഞാണ് പ്രിയങ്ക ഒരു വീഡിയോ പങ്കുവച്ചിരിക്കുന്നത്. തന്റെ ഇൻസ്റ്റ​ഗ്രാം പേജിൽ ഒരു വീഡിയോയും താരം പങ്കുവെച്ചു. 2000ത്തിലെ ലോകസുന്ദരിയായി പ്രിയങ്ക ചോപ്രയെ പ്രഖ്യാപിക്കുന്ന ചടങ്ങാണ് വീഡിയോയുടെ തുടക്കം.

അമ്മ മധു ചോപ്രയോട് പ്രിയങ്ക ചോദിക്കുന്നത് ഇങ്ങനെയാണ്. താൻ ലോകസുന്ദരിപ്പട്ടം നേടിയെന്നറിഞ്ഞ നിമിഷം ഓർക്കുന്നുണ്ടോ?. അമ്മ പറഞ്ഞ മറുപടി ഇങ്ങനെയാണ്. മകളാണ് ലോകസുന്ദരിയെന്ന് പ്രഖ്യാപിച്ചതോടെ സദസ്സിലുണ്ടായിരുന്ന ഇന്ത്യക്കാരെല്ലാം എഴുന്നേറ്റ് നിന്ന് കയ്യടിച്ചു.

ആ നിമിഷം കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു, എന്താണ് സംഭവിക്കുന്നതെന്നു പോലും മനസ്സിലായില്ലെന്നും അമ്മ പറയുന്നുണ്ട്. ആ സമയം ഞാൻ പ്രിയങ്കയെ അഭിനന്ദിക്കുകയായിരുന്നു വേണ്ടത്. എന്നാൽ താൻ അവിടെ വെച്ച് ചോദിച്ചത് ഒരു മണ്ടത്തരവും. എന്തായിരുന്നു അതെന്ന് പ്രിയങ്ക ചോദിക്കുന്നതും വീഡിയോയിൽ കാണാം. ഇനി നിന്റെ പഠനം എന്തു ചെയ്യും എന്നായിരുന്നു താൻ ചോദിച്ച മണ്ടത്തരമെന്നാണ് മധു ചോപ്ര പറയുന്നത്.

 

https://www.instagram.com/priyankachopra/channel/?utm_source=ig_embed