കലാഭവന്‍ മണിയുടെ മരണത്തില്‍ ചതി നടന്നു, കൂടെയുള്ളവര്‍ ശരിയല്ല, വൃത്തികെട്ടവര്‍, വെളിപ്പെടുത്തലുമായി നിര്‍മാതാവ്

മലയാളികള്‍ക്ക് ഇപ്പോഴും വിശ്വസിക്കാനാവാത്ത വിയോഗമാണ് കലാഭവന്‍ മണിയുടേത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഇപ്പോഴും നിരവധി പേര്‍ വിശ്വസിക്കുന്നുണ്ട്. ഇപ്പോള്‍ ആ വിഷയത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നിര്‍മാതാവായ ചന്ദ്രകുമാര്‍. കലാഭവന്‍ മണിയുടെ മരണത്തില്‍ വന്‍ ചതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചിലരുടെ പേരുകള്‍ അദ്ദേഹം എടുത്ത് പറയുകയും ചെയ്തു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നിര്‍മാതാവിന്റെ പ്രതികരണം

കലാഭവന്‍ മണിയുമായി തുടക്ക കാലം മുതല്‍ തനിക്ക് അറിയാം. അടുത്ത സുഹൃത്തായിരുന്നു അദ്ദേഹം. സീരിയലില്‍ അഭിനയിക്കുന്ന കാലം തൊട്ട് മണിയെ അറിയാം. നല്ല മനസ്സുള്ള വ്യക്തിയാണ് കലാഭവന്‍ മണി. അന്ന് ആലപ്പുഴയില്‍ ഷൂട്ട് നടക്കുമ്പോള്‍ ബോട്ടിലെത്തി പിന്നീട് ഷൂട്ടിംഗ് സെറ്റിലേക്ക് പോകണമായിരുന്നു. പക്ഷേ മണിയുടെ കൈയ്യില്‍ ടാറ്റാ സുമോയുള്ളത് കൊണ്ട് ട്രിപ്പ് അടിക്കാമെന്ന് പറഞ്ഞു. അത് അദ്ദേഹത്തിന്റെ നല്ല മനസ്സിലായിരുന്നു. എന്നാല്‍ അവിടെയുള്ള ഓട്ടോക്കാര്‍ മണിയുമായി ഉടക്കി.

നിങ്ങള്‍ കാരണം ഞങ്ങളുടെ ഓട്ടമാണ് നഷ്ടപ്പെടുന്നതെന്ന് പറഞ്ഞു. അവര് പത്ത് മുപ്പത് പേരുണ്ടായിരുന്നു. ഞാന്‍ ഒരു നല്ല കാര്യമല്ലേ ചെയ്യുന്നതെന്ന് മണി പറഞ്ഞു. ഒടുവില്‍ പറഞ്ഞ് പ്രശ്നമായി. അവിടെ ആകെ അടിയായി. ഈ മുപ്പത് പേരെയും അടിച്ച് കലാഭവന്‍ വെള്ളത്തിലിട്ടു. ആ സെറ്റിലെ ആരുടെ സഹായവും മണിക്ക് വേണ്ടി വന്നില്ല. വളരെ നല്ല മനുഷ്യനാണ് കലാഭവന്‍ മണി. ഞങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ അങ്ങോട്ടും ഇങ്ങോട്ടും വിളിക്കാറുള്ളതാണ്. എന്റെ കുടുംബത്തിനും അതറിയാം.

കലാഭവന്‍ മണിയുടെ കൂടെയുള്ളവരൊന്നും ശരിയില്ല. അദ്ദേഹം ഇന്നും ഉണ്ടായിരുന്നെങ്കിലും ഒരു നൂറ് പേരെയെങ്കിലും അദ്ദേഹം രക്ഷപ്പെടുത്തുമായിരുന്നു. മമ്മൂക്ക ഒക്കെ സഹായങ്ങള്‍ ചെയ്യുന്നത് പോലെ ആരും ചെയ്യില്ല. അത് ആരോടും അദ്ദേഹം പറയാറില്ല. കലാഭവന്‍ മണിയും അതുപോലെയാണ്. മമ്മൂക്ക ഒരു 500 കുടുംബങ്ങളെയൊക്കെ സഹായിച്ചിട്ടുണ്ട്. ഒരാള്‍ക്കും അത്രയും ചെയ്യാനാവില്ല. മോഹന്‍ലാലും ചെയ്തിട്ടുണ്ട്. സിനിമാ സെറ്റിലുള്ളവരുടെ കഷ്ടപ്പാട് മനസ്സിലാക്കിയാണ് കാര്‍ വിട്ടുകൊടുക്കാന്‍ കലാഭവന്‍ മണി തീരുമാനിച്ചത്. അത് നല്ല കാര്യമാണ്. അവര്‍ക്ക് ഓട്ടോ പിടിക്കണം, ബോട്ടില്‍ കയറണം, ഇതെല്ലാം വണ്ടിയുണ്ടെങ്കില്‍ പെട്ടെന്ന് കഴിയും.

കലാഭവന്‍ മണിയുടെ മരണത്തില്‍ എനിക്കും കുറേ സംശയങ്ങളുണ്ട്. കൂടെ നില്‍ക്കുന്നവന്‍മാരൊന്നും ഒട്ടും ശരിയല്ലാത്തവരാണ്. കൂടെ നിന്ന ഒന്ന് രണ്ട് വൃത്തിക്കെട്ടവന്മാരുണ്ട്. അവരുടെ പേരുകള്‍ പറയാന്‍ പറ്റില്ല. മണി തന്നെ അത് ശ്രദ്ധിക്കണമായിരുന്നു. നമ്മള്‍ എവിടെ പോയാലും ഒരു ചിന്ത വേണം. നമുക്ക് ഇഷ്ടം പോലെ ഭക്ഷണം കിട്ടുമ്പോള്‍ ശരിക്കും ആലോചിക്കണം. എന്നാല്‍ മണി എന്ത് കിട്ടിയാലും കഴിക്കും. ആരെയും സ്നേഹിക്കും. അതാണ് മണിക്ക് പറ്റിയ കുഴപ്പങ്ങള്‍. മണിയുടെ മരണത്തില്‍ ചതിയുണ്ട്. പാവം അദ്ദേഹത്തിന്റെ അനിയന്‍ ഇനി എന്ത് ചെയ്യാന്‍. മണി ഏത് സെറ്റില്‍ വന്നാലും വലിയൊരു ആവേശമായിരുന്നു.