രജിത് കുമാറിനും കൃഷ്ണ പ്രഭക്കുമൊപ്പം മല്ലിക സുകുമാരനും‌

ബിഗ് ബോസിലെ ഏറ്റവും മികച്ച മത്സരാർത്ഥികളിൽ ഒരാളാണ് ഡോക്ടർ രജിത് കുമാർ. പ്രഭാഷകനും അധ്യാപകനും ഒക്കെയായ അദ്ദേഹം വലിയൊരു മേക് ഓവറിനു ശേഷമാണു ബിഗ് ബോസ്സിൽ എത്തിയത്. സോഷ്യൽ മീഡിയയിലൂടെ രജിത്തിന് പൂർണ്ണ പിന്തുണയാണ് ലഭിക്കുന്നത്.

അടുത്തിടെ നടി കൃഷ്ണപ്രഭയ്‌ക്കൊപ്പമുള്ള രജിത്തിന്റെ വിവാഹഫോട്ടോ വൈറലായിരുന്നു. ഇരുവരും ഒന്നിച്ചെത്തുന്ന കോമഡി സീരിയലായ ലൈഫ് ഈസ് ബ്യൂട്ടിഫുൾ ന്റെ പിന്നണിയിൽ നിന്നുള്ളതായിരുന്നു ഈ ചിത്രം. എന്നാൽ ഇവർ വിവാഹം കഴിച്ചെന്ന രീതിയിൽ വെര വാർത്തകൾ വന്നിരുന്നു. എന്നാൽ ഇരുവരും ഒന്നിച്ചെത്തുന്ന പരമ്പര ഉടൻ ആരംഭിക്കും. രസകരമായ കാര്യം രണ്ട് ഗെറ്റപ്പിലാണ് രജിത് കുമാർ അഭിനയിക്കുന്നത്. ഇരട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നുള്ളത് ലേശം ബുദ്ധിമുട്ടായിരുന്നു. ഭാര്യ, ഭർത്താക്കന്മാരായിട്ടാണ് രജിത് കുമാറും കൃഷ്ണപ്രഭയും അഭിനയിക്കുന്നത്. ഇവർ താമസിക്കുന്ന അതേ സ്ഥലത്താണ് മല്ലിക സുകുമാരനും കുടുംബവും കഴിയുന്നത്. ഇവർ തമ്മിലുള്ള സ്‌നേഹബന്ധവും ഇഷ്ട കുറവുകളുമൊക്കെയാണ് പരമ്ബരയുടെ ഇതിവൃത്തം.

അതേസമയം ഒരു സിനിമയിലും നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് രജിത് കുമാർ. ‘സ്വപ്‍ന സുന്ദരി’ എന്ന.പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഡോ. ഷിനു ശ്യാമളൻ ആണ് നായിക. കെ കെ ഫിലിപ്പ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു.