കട്ടിലിൽ കിടപ്പിലായതോടെ ഭര്‍ത്താവ് വിവാഹബന്ധം വേര്‍പ്പെടുത്തി, സുമനസ്സുകളുടെ സഹായം തേടി രാഖി

2015ലാണ് രാഖിക്ക് അപകടം സംഭവിക്കുന്നത്. റോഡിലൂടെ നടന്നുപോകുന്ന വഴി പിന്നിലൂടെ വന്ന വാഹനം ഇടിച്ച് രാഖിക്ക് തലക്ക് ​ഗുരുതരമായി പരിക്കു സംഭവിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ രാഖിയെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മുണ്ടക്കയം, ഏന്തയാര്‍ വടക്കേമല, കല്ലറയ്ക്കല്‍ ഷീലയുടെ മകളാണ് രാഖി. 14 ദിവസം വെന്റിലേറ്ററിലും 70 ദിവസം ഐസിയുവിലും ഉള്‍പ്പെടെ എട്ട് മാസത്തോളം 24കാരിയായ രാഖി ചികിത്സയിൽ കഴിഞ്ഞു. ഇതിനിടെ മൂന്ന് ശസ്ത്രക്രിയകളും നടത്തി.

എന്നാൽ അപകടം സംഭവിച്ച് കിടപ്പിലായതോടെ ഭർത്താവും വിവാഹബന്ധം വേര്‍പ്പെടുത്തി. 20 വര്‍ഷം മുന്‍പാണ് രാഖിയുടെ പിതാവ് മരിക്കുന്നത്. അന്നുമുതൽ അമ്മ ഷീല പണിയെടുത്താണ് കുടുംബം പോറ്റിയിരുന്നത്. ചികിത്സയ്ക്കായി നാല് സെന്റ് വസ്തുവും വീടും വിറ്റു.

ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ രാഖിയുടെയും എട്ട് വയസുള്ള മകള്‍ അസ്‌ന മരിയയുടെയും കാര്യങ്ങൾ നോക്കേണ്ട ഉത്തരവാദിത്വം ഷീലക്കായി.220 രൂപയുടെ മരുന്ന് പോലും വാങ്ങുവാന്‍ കുടുംബത്തിന് സാധിക്കുന്നില്ല. നിലവില്‍ നാട്ടുകാരുടെ കാരുണ്യത്താലാണ് ജീവിച്ച് പോരുന്നത്. പരസഹായത്തോടെ കുറേശ്ശേ നടന്ന് തുടങ്ങിയെങ്കിലും രണ്ട് വര്‍ഷം തുടര്‍ച്ചയായ ചികിത്സ വേണമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. ഇതിനായാണ് ഇപ്പോള്‍ കുടുംബം ചികിത്സാ സഹായം തേടുന്നത്. മുണ്ടക്കയം എസ്ബിഐയില്‍ 67221354962 നമ്പരായി ഷീല സാലുവിന്റെ പേരില്‍ ബാങ്ക് അക്കൗണ്ട് ;(IFSC SBINO070133)