ഇസക്കുട്ടന് ആനവണ്ടി കൊടുത്ത് പിഷാരടി, നഷ്ടത്തിലായ സ്ഥാപനം നൈസായി കുഞ്ഞിന് കൊടുത്തു അല്ലേ എന്ന് ആരാധകൻ

കുഞ്ചാക്കോ ബോബനെപ്പോലെതന്നെ പ്രേക്ഷകർക്ക് പ്രീയപ്പെട്ടതാണ് മകൻ ഇസഹാക്കും. 14 വർഷത്തിനുശേഷം ജനിച്ച മകനുമൊത്തുള്ള സന്തോഷകരമായ നിമിഷങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഇസഹാക്ക് എന്ന ഇസക്കുട്ടന് രമേഷ് പിഷാരടി സമ്മാനിച്ച കളിപ്പാട്ടങ്ങളുടെ ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ചാക്കോച്ചന്റെ ഇസക്കുട്ടന് ഒരു ആനവണ്ടിയും വാക്കറുമാണ് പിഷാരടി സമ്മാനിച്ചിരിക്കുന്നത്.

‘ജൂനിയറിനുള്ള കളിപ്പാട്ടങ്ങൾ. രമേഷ് പിഷു സംരംഭം’ എന്ന അടിക്കുറിപ്പോടെയാണ്‌ ചാക്കോച്ചൻ ഈ ചിത്രങ്ങൾ പങ്കുവെച്ചത്. ചിത്രത്തിന് നിരവധി കമന്റുകളാണ് ലഭിച്ചിരിക്കുന്നത്.കൊച്ചിന്റെ അപ്പനാണോ ബസിന്റെ കണ്ടക്ടർ എന്നാണ് ഒരു വിരുതൻ ചോദിച്ചിരിക്കുന്നത്. നഷ്ടത്തിലോടുന്ന സ്ഥാപനം നൈസായി കുഞ്ഞിന് കൊടുത്തു അല്ലേ എന്നാണ് ഒരു ആരാധകൻ കമന്റ് ചെയ്തിരിക്കുന്നത്. ഇസക്കുട്ടൻ ഈ കളിപ്പാട്ടം കൊണ്ടു കളിക്കുന്ന ചിത്രം വേണമെന്നും ചിലർ ആവശ്യപ്പെട്ടിട്ടുണ്ട്.

 

View this post on Instagram

 

????Play-things for Junior???????? A Ramesh Pishu enterprise ????

A post shared by Kunchacko Boban (@kunchacks) on

മകന് ഇസഹാക്ക് ബോബൻ കുഞ്ചാക്കോ എന്നായിരുന്നു ചാക്കോച്ചൻ പേരിട്ടത്. കഴിഞ്ഞ വർഷം എപ്രിലിലാണ് ഇസഹാക്ക് ഇവരുടെ ജീവിതത്തിലേക്ക് എത്തിയത്. ഇസയുടെ മാമോദീസ ചടങ്ങും മറ്റുമെല്ലാം കുഞ്ചാക്കോ ബോബൻ ആഘോഷമാക്കി മാറ്റിയിരുന്നു. തിരക്കുകൾക്കിടെയിലും മകന്റെ വിശേഷങ്ങളും നടൻ പങ്കുവെക്കാറുണ്ട്. മുൻപ് ഇസയ്ക്ക് ചുറ്റുമാണ് ചാക്കോച്ചന്റെ ഇപ്പോഴത്തെ ജീവിതമെന്ന് പ്രിയ തുറന്നുപറഞ്ഞിരുന്നു. പതിനാല് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ചാക്കോച്ചന്റെയും ഭാര്യ പ്രിയയുടെയും ജീവിതത്തിലേക്ക് ആദ്യത്തെ കൺമണി വന്നത്.