റഷ്യയിലെ യുദ്ധഭൂമിയിൽ കുടുങ്ങിയ മലയാളികൾക്ക് ആശ്വാസം, എംബസിയിൽ എത്തിച്ചു, ഉടൻ നാട്ടിലെത്തിക്കും

തിരുവനന്തപുരം : മനുഷ്യക്കടത്തിന് ഇരയായി റഷ്യയിലെ യുദ്ധഭൂമിയിൽ കുടുങ്ങിയ മലയാളികളെ നാട്ടിൽ നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കി വിദേശകാര്യമന്ത്രാലയം. അഞ്ചുതെങ്ങ് സ്വദേശി പ്രിൻസ് , പൊഴിയൂർ സ്വദേശി ഡേവിഡ് എന്നിവരെ മോസേകോയിലെ ഇന്ത്യൻ എംബസിയിലേക്ക് മാറ്റി. പാസ്‌പോർട്ട് നഷ്ടപ്പെട്ട ഇരുവർക്കും കേന്ദ്രസർക്കാർ യാത്രാരേഖകൾ നൽകി. വിനീതിനെയും ടിനുവിനെയും തിരിച്ചെത്തിക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്.

റഷ്യയിൽ കുടുങ്ങിയ പ്രിൻസിനെയും ഡേവിഡിനെയും ഇന്ത്യൻ എംബസിയിൽ എത്തിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ സ്ഥിരീകരിച്ചു. തുമ്പ സ്വദേശി ട്രാവൽ ഏജന്റ് വഴിയാണ് ഇവർ റഷ്യയിലെത്തിയത്. സുരക്ഷാജോലിയും മികച്ച ശമ്പളവും വാഗ്ദാനം നൽകിയായിരുന്നു ഇവരെ റഷ്യയിലേക്ക് അയച്ചത്.

മികച്ച ശമ്പളവും ജോലിയും വാ​ഗ്ദാനം നൽകിയായിരുന്നു ഇവരെ റഷ്യയിലേക്ക് അയച്ചത്. ആദ്യത്തെ ഒരാഴ്ച വീട്ടിലേക്ക് ഫോൺ വിളിക്കുകയും കുടുംബത്തോട് സംസാരിക്കുകയും ചെയ്തിരുന്നു. അതിന് ശേഷം ഇവരിൽ നിന്ന് ചില എഗ്രിമെന്റ് പേപ്പറുകൾ ഇവരെ മിലിട്ടറി ക്യാമ്പിലേക്ക് കൈമാറുകയും ചെയ്തു. ഇവരുടെ മൊബൈൽ ഫോണുകളും മറ്റും പിടിച്ചെടുത്ത് മറും 15 ദിവസത്തോളം സൈനിക പരിശീലനം നൽകിയതായും ബന്ധുക്കൾ പറയുന്നു.

പ്രിൻസിനേയും വിനീതിനേയും ട്രെയിനിം​ഗിന് ശേഷം ഒരു സ്ഥലത്തെക്കും ടിനുവിനെ മറ്റൊരു സ്ഥലത്തേക്കും മാറ്റുകയുമായിരുന്നു. ഇതിനിടെയാണ് യുദ്ധം നടന്ന സ്ഥലത്ത് വച്ച് പ്രിൻസിന് വെടിയേറ്റത്. ചികിത്സയിലിരിക്കെ ഫോൺ ലഭ്യമായതോടെയാണ് പ്രിൻസ് വീട്ടിലേക്ക് ബന്ധപ്പെട്ടതും സംഭവവികാസങ്ങൾ ബന്ധുക്കളെ അറിയിച്ചതും. ഇതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ നാട്ടിൽ അറിയുന്നത്.