പ്രണവിന്റെ കൂടെ ഒരു പെഗ്ഗ് അടിച്ചു, മദ്യപാനം നിർത്തിയെങ്കിലും അവന്റെ ഓഫർ വേണ്ടെന്ന് വെച്ചില്ല, ധ്യാൻ ശ്രീനിവാസൻ

വിനീത് ശ്രീനിവാസനും മെറിലാൻഡ് സിനിമാസും കൈകോർക്കുമ്പോൾ പ്രേക്ഷക പ്രതീക്ഷകൾ വലുതാണ്. പ്രണവ് മോഹൻലാൽ-ധ്യാൻ ശ്രീനിവാസൻ ടീമിന്റെ വർഷങ്ങൾക്കു ശേഷം ഏപ്രിൽ 11ന് പ്രദർശനത്തിനെത്തും. ഹൃദയത്തിനുശേഷം ഇതേ ടീം ഒന്നിക്കുമ്പോൾ പ്രണവും കല്യാണിയും തന്നെയാണ് ജോഡിയായി എത്തുന്നത് ഇപ്പോഴിതാ ഷൂട്ടിംഗ് സമയത്തുണ്ടായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ.

ഞാൻ നേരത്തെ പല സ്ഥലത്തും പറഞ്ഞിട്ടുണ്ട്. കുറെ വർഷങ്ങളായി മദ്യപാനം നിർത്തിയ ആളാണ് ഞാൻ. ആ പരിപാടി ഇല്ല. കുറേക്കാലത്തിനുശേഷം ഒരാളുടെ കൂടെയിരുന്ന് ഒരു പെഗ്ഗ് അടിക്കണം എന്ന് ആഗ്രഹിച്ചത് അവൻ എനിക്ക് ഒരു പെഗ്ഗ് നീട്ടിയപ്പോഴാണ്. വർഷങ്ങൾക്ക് ശേഷമാണ് ആ സെറ്റിൽവെച്ച്‌ ഒരു പെഗ്ഗ് അടിച്ചത്. അതൊരു ഓർമ്മയാണ്. നമ്മൾ കമ്പനി ആഗ്രഹിക്കുന്ന ആളുകൾ ഉണ്ടാകുമല്ലോ. വർഷങ്ങൾക്ക് ശേഷം അവന്റെ കൂടെ ഇരുന്നിട്ടാണ്, അവനൊരു ഡ്രിങ്ക് ഓഫർ ചെയ്തപ്പോഴാണ് ഞാൻ കഴിച്ചത്.

ഞങ്ങൾ കള്ളു കുടിച്ച്‌ അവിടെ അലമ്പായിരുന്നു എന്നല്ല പറഞ്ഞുവന്നത് (ചിരി)ഒരു ഓർമ്മ പറഞ്ഞതാണ്. അന്നത്തെ രാത്രി ഭയങ്കര രസകരമായ രാത്രിയായിരുന്നു. അധികം സമയം ഞങ്ങൾ ഒരുമിച്ച്‌ ഉണ്ടായിരുന്നില്ല. എല്ലാദിവസവും 6 മണിയാകുമ്പോൾ ഷൂട്ടിന് വിളിച്ചു കൊണ്ടു പോകും. ആറുമണിക്ക് ഫസ്റ്റ് ഷോട്ട് എടുത്തിരിക്കുന്ന തെറ്റാണ്. എല്ലാദിവസവും രാത്രി 9 മണിവരെ ഷൂട്ട് ഉണ്ട്. 40 ദിവസവും അപ്പുവും ആയിട്ടുള്ളത് നല്ല ഓർമ്മകളാണ് ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.