കാമുകനൊപ്പം കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ച് രഞ്ജിനി ഹരിദാസ്

നിരവധി ചാനല്‍ പരിപാടികളില്‍ അവതാരകയായി എത്തി മലയാളികളുടെ പ്രിയ താരമായി മാറിയ താരമാണ് രഞ്ജിനി ഹരിദാസ്. തന്റേതായ ശൈലിയിലെ അവതരണ മികവിലൂടെ വളരെ അധികം ആരാധകരെ സമ്പാദിക്കാന്‍ രഞ്ജിനിക്കായി. ഇംഗ്ലീഷും മലയാളവും കലര്‍ന്നുള്ള രഞ്ജിനിയുടെ അവതരണ രീതി ആദ്യം ഒക്കെ ചിലര്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഈ വിമര്‍ശനങ്ങളെ കണക്കിലെടുക്കാതെ രഞ്ജിനി മുന്നോട്ട് നീങ്ങിയപ്പോള്‍ വിമര്‍ശിച്ചവര്‍ക്ക് പോലും അംഗീകരിക്കേണ്ടതായി വന്നു.

പലപ്പോഴും രഞ്ജിനിയുടെ വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ പല ഗോസിപ്പുകളും ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ ഗോസിപ്പ് വാര്‍ത്തകള്‍ എല്ലാം രഞ്ജിനി നിഷേധിക്കുകയായിരുന്നു ചെയ്തത്. ഇതിനിടെയാണ് പ്രണയ ദിനത്തില്‍ കാമുകനെ പരിചയപ്പെടുത്തിയത്. ഇപ്പോളിതാ രഞ്ജിനിയുടെ ജന്മദിനത്തിലെ വിശേഷമാണ് വൈറലാകുന്നത്

പിറന്നാള്‍ ആഘോഷം വളരെ ലളിതമായിരുന്നു. കേക്ക് മുറിക്കല്‍ മാത്രമായി ഒതുക്കുകയായിരുന്നു രഞ്ജിനി.കാമുകന്‍ ശരത് പുളിമൂടും രഞ്ജിനി ജോസും മറ്റൊരു സുഹൃത്തും കൂടിയുണ്ടായിരുന്നു ഒപ്പം.കേക്ക് മുറിക്കുന്നതിന്റെ ചിത്രം രഞ്ജിനി ജോസാണ് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. ഒരു ചെറിയ പട്ടിക്കുട്ടിയുടെ മുഖത്തിന്റെ രൂപത്തിലെ വീഗന്‍ കേക്ക് ആണ് ജന്മദിനത്തില്‍ രഞ്ജിനി മുറിച്ചത്. മൃഗങ്ങളില്‍ നിന്നുള്ള ഒരു ഉല്‍പ്പന്നം പോലും ചേര്‍ക്കാത്തതാണ് വീഗന്‍ കേക്ക്. അതായത് മുട്ട പോലും ചേരുവയായി ചേര്‍ക്കില്ല.

കഴിഞ്ഞ ദിവസമാണ് രഞ്ജിനിയുടെ അമ്മൂമ്മ മരണപ്പെട്ടത്. രഞ്ജിനി അമ്മയ്ക്കും സഹോദരനുമൊപ്പം ഇരിക്കുന്ന പിറന്നാള്‍ ചിത്രവും രഞ്ജിനി ജോസ് പോസ്റ്റ് ചെയ്തിട്ടുണ്ട്. അമ്മയുടെ അമ്മ രത്നമ്മ വിടപറഞ്ഞിട്ട് ഏതാനും ആഴ്ചകള്‍ മാത്രമേ ആവുന്നുള്ളൂ. രഞ്ജിനിക്ക് വളരെയേറെ അടുപ്പമുള്ളയാളാണ് മുത്തശ്ശി. കഴിഞ്ഞ വര്‍ഷം അമ്മൂമ്മയുടെ പിറന്നാളിന് രഞ്ജിനി പോസ്റ്റ് ചെയ്ത ചിത്രമാണിത്.

88 വയസ്സിലാണ് മുത്തശ്ശി വിടപറഞ്ഞത്. തെരഞ്ഞെടുപ്പ് തിരക്കുകളില്‍ ഏവരും മുഴുകിയ ദിവസമാണ് അമ്മൂമ്മ തന്നെ വിട്ടുപോയ വിവരം രഞ്ജിനി അറിയുന്നത്. പിന്നെയും ദിവസങ്ങളോളം രഞ്ജിനിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പ്രിയപ്പെട്ട മുത്തശ്ശിയുടെ ഓര്‍മ്മകള്‍ നിറഞ്ഞിരുന്നു.