മനുഷ്യത്വം എല്ലാവരും ഒരുപോലെ അര്‍ഹിക്കുന്നു.., കാവ്യയ്ക്ക് നാണമില്ലേ എന്ന് രശ്മി ആര്‍ നായര്‍

വനിത മാഗസിന്റെ കവര്‍ ഇമേജ് ആയി ദിലീപിന്റെയും കുടുംബത്തിന്റെയും ചിത്രം നല്‍കിയതും ദിലീപിന്റെ അഭിമുഖവും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. നിരവധി പേര്‍ സംഭവത്തെ വിമര്‍ശിച്ച് രംഗത്തെത്തി. ഇപ്പോള്‍ സംഭവത്തില്‍ ചുംബന സമര നായികയായ രശ്മി ആര്‍ നായര്‍ പങ്കുവെച്ച പ്രതികരണമാണ് ശ്രദ്ധേയമായകുന്നത്. മാത്രമല്ല രശ്മിയുടെ പ്രതികരണത്തിന് പിന്നാലെ ഇവരും ട്രോളുകള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.

അതിരൂക്ഷമായ ഭാഷയിലായിരുന്നു രശ്മിയുടെ കമന്റ്. ‘ മനുഷ്വത്വം എല്ലാവരും ഒരുപോലെ അര്‍ഹിക്കുന്നു..,എന്ന് തുടങ്ങുന്ന കമന്റിന് പിന്നാലെ രശ്മി പ്രതിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വെച്ച് പെണ്‍വാണിഭം നടത്തിയ സംഭവത്തെക്കുറിച്ച് പറഞ്ഞായിരുന്നു രശ്മിയ്‌ക്കെതിരെ കമന്റുകളുമായി പലരും എത്തിയത്.

ഏട്ടനെ ഒന്ന് വെളുപ്പിച്ച് എടുക്കാൻ എത്ര കോടി വാങ്ങിച്ച് ആയിരിക്കും ഈ ചിത്രം അടിച്ച് വന്നിട്ടുണ്ടാവുക, ചിത്രത്തിൽ ഉള്ള രണ്ട് പേരും വളരെ നല്ല വഴികാട്ടികളാണ് ഇവരെ കണ്ട് പഠിയ്ക്കണം വനിതകളും, കുട്ടികളും, വനിതകളുടെ നല്ല സുഹൃത്ത് തന്നെ, ഈ പോസ്റ്റ്‌ ഇട്ടിരിക്കുന്ന വനിതാ അതിലും ബെസ്റ്റ് ആണ്…. ആരും ഇവരെ കണ്ട് പഠിക്കാതെ ഇരുന്നാൽ മതിയാരുന്നു, അവൻ്റെ സ്ട്രാറ്റജികൾ കേട്ടറിഞ്ഞിടത്തോളം ഒരുപാട് അസ്ഥികൂടങ്ങൾ അവൻ്റെ cupboardൽ കാണും. ഇവനുമോക്കെ ആരാധക വൃന്ദമുള്ള നാടാണിത്.അവിടെ മനോരമയും വാഴും. മനമില്ലാത്ത രമയും വാഴും, ഫ്രോഡുകൾ ആണ് വനിതകളുടെ വിജയം അത് സപ്പോർട്ട് ചെയ്യാൻ കുറേ ഊളകൾ ഉം, ഇതിലൂടെ ഒരു കാര്യം കൂടി മനസിലായി, കോവാലൻ ഒരു സൈബർ ആർമിയെ കൂടി വിലക്കെടുത്തിരിക്കുന്നു, സാമൂഹ്യ മാധ്യമങ്ങളിൽ വെള്ള പൂശാൻ തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു ലഭിക്കുന്നത്.

മോഡല്‍ രംഗത്ത് സജീവമാണെങ്കിലും കേരളത്തില്‍ രശ്മി ആര്‍ നായര്‍ എന്ന പേര് അതിപ്രശസ്തമായത് ചുംബന സമരത്തിലൂടെയാണ്. കൊല്ലം ജില്ല സ്വദേശിനിയാണ് രശ്മി ആര്‍ നായര്‍. പത്തനാപുരത്ത് നിന്നും ചെന്നൈ വഴിയാണ് രശ്മി മോഡലിങിലേക്കും ചുംബനസമരത്തിലേക്കും എത്തിയത്. മോഡല്‍സ് വ്യൂ എന്ന ഇന്റര്‍നാഷണല്‍ മാഗസിനില്‍ സൗത്ത് ഇന്ത്യന്‍ മോഡലിന്റെ ചിത്രം ആദ്യമായി വരുന്നത് രശ്മിയാണ്. അതോടെയാണ് രശ്മിയുടെ കരിയറില്‍ ഒരു ബ്രേക്കായത്. ആറടി ഉയരത്തില്‍ വെളുത്ത് മെലിഞ്ഞ പെണ്‍കുട്ടികള്‍ക്ക് മാത്രമേ മോഡലിങ് പറ്റൂ എന്ന ധാരണയ്ക്ക് ഒരു തിരുത്തായിരുന്നു അഞ്ചടി ഉയരക്കാരിയായ രശ്മി.

രാഹുല്‍ പശുപാലനും രശ്മി നായരും ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായതോടെ ചുംബനസമരത്തിന്റെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെട്ടു. 2014 ല്‍ ചുംബന സമരം നടക്കുമ്പോള്‍ അതിന്റെ മുഖമായി രാഹുലും രശ്മിയും. പല ചാനല്‍ ചര്‍ച്ചകളിലും കിസ്സ് ഓഫ് ലവിനെ പ്രതിനിധീകരിച്ച് ഇവര്‍ എത്തിയിരുന്നു. ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ രശ്മി നായരും രാഹുല്‍ പശുപാലനും അറസ്റ്റിലായത് സകലരെയും ഞെട്ടിച്ചു.