ഫാ റോബിനു ശിക്ഷ ഇളവ്, ബാലികാ ബലാൽസംഗത്തിൽ കോടതി നൽകിയത് തെറ്റായ സന്ദേശം

പള്ളിമേടയിൽ വയ്ച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയേ ബലാൽസംഗം ചെയ്ത് ഗർഭിണിയാക്കിയ ഫാ റോബിൻ വടക്കുംചേരിക്ക് ശിക്ഷയിളവ് നല്കി ഹൈക്കോടതിയുടെ ആശ്വാസ നടപടി. വിചാരണക്കോടതി വിധിച്ച ഇരുപതു വർഷം ശിക്ഷ പത്തു വർഷമായാണ് ഹൈക്കോടതി കുറച്ചത്. റോബിൻ ഒരു ലക്ഷം രൂപ പിഴയൊടുക്കണമെന്നും, റോബിൻ നൽകിയ ഹർജിയിൽ ഹൈക്കോടതി ഉത്തരവിട്ടു. അതേ സമയം ഹൈക്കോടതിയുടെ ശിക്ഷാ ഇളവിനെതിരേ രൂക്ഷ വിമർശനം ഉയരുന്നു. പണവും സ്വാധീനവും സമൂഹത്തിൽ ഉള്ളവർക്ക് കുട്ടികളേ ബലാൽസംഗം ചെയ്താൽ ശിക്ഷയിൽ കുറവ് ലഭിക്കും എന്നും ഉന്നത നീതി പീഢങ്ങളിൽ നിന്നും ആശ്വാസ വിധികൾ ലഭിക്കും എന്നും തെറ്റായ സന്ദേശം സമൂഹത്തിൽ പടരും. മാത്രമല്ല ഇത്തരം ക്രൂര കൃത്യങ്ങൾ നടത്തുന്ന പ്രതികളോട് ഉന്നത നീതി പീഠം മയത്തിലും കരുണയോടും പെരുമാറും എന്നും മറ്റൊരു ധാരണ ജനങ്ങളിൽ പടരും.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന കേസിൽ വൈദികൻ ആയിരുന്ന റോബിൻ വടക്കുംചേരിക്ക് 20 വർഷം കഠിന തടവാണ് വിചാരണക്കോടതി വിധിച്ചത്. റോബിൻ മൂന്ന് ലക്ഷം രൂപ പിഴ ഒടുക്കണമെന്നും തലശ്ശേരി പോക്‌സോ കോടതി വിധിച്ചിരുന്നു. റോബിന് എതിരായ പോക്‌സോ വകുപ്പുകളും ബലാത്സംഗ കുറ്റവും നിലനിൽക്കുമെന്നു ഹൈക്കോടതി കണ്ടെത്തി. പ്രായപൂർത്തിയാവാത്ത കുട്ടിയെ ഗർഭിണിയാക്കി കംപ്യൂട്ടർ പഠിക്കാനായി എത്തിയ പതിനാറുകാരിയെയാണ് സ്വന്തം മുറിയിൽ വച്ച്‌ റോബിൻ വടക്കുംചേരി പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയത്. കൂത്തുപറമ്ബ് ക്രിസ്തുരാജ് ആശുപത്രിയിലായിരുന്നു പെൺകുട്ടിയുടെ പ്രസവം. ചൈൽഡ് ലൈന് ലഭിച്ച രഹസ്യ വിവരം പൊലീസിനു കൈമാറിയതോടെ കേസ് റജിസ്റ്റർ ചെയ്തു. തൊട്ടുപിന്നാലെ ആശുപത്രി അധികൃതരുടെ സഹായത്തോടെ പെൺകുട്ടിയെയും കുഞ്ഞിനെയും വയനാട് വൈത്തിരി ദത്തെടുക്കൽ കേന്ദ്രത്തിലാക്കി.

തുടർന്ന് കുഞ്ജിന്റെ ഗർഭം പെൺകുട്ടിയുടെ പിതാവിനെ കൊണ്ട് ഫാ റോബിൻ ഏറ്റെടുപ്പിച്ചു. ഇതിനായി 10 ലക്ഷം രൂപ പെൺകുട്ടിയുടെ പിതാവിനു നല്കി എന്നായിരുന്നു അന്ന് പുറത്ത് വന്ന വിവരങ്ങൾ. പെൺകുട്ടിയുടെ പിതാവ് ചൈൽഡ് ലൈനിലും പോലീസിലും ആദ്യം മകളേ താനാണ്‌ ഗർഭിണിയാക്കിയത് എന്ന് ഏറ്റു പറഞ്ഞിരുന്നു. ആദ്യ ഘട്ടത്തിൽ പെൺകുട്ടിയും ഇത് സമ്മതിച്ചിരുന്നു. വൈദീകനെ രക്ഷിക്കാനായി പെൺകുട്ടി സ്വന്തം ഗർഭം പിതാവിന്റെ തലയിൽ വയ്ക്കുക്യും പിതാവ് അത് ഏറ്റെടുക്കുകയും ആയിരുന്നത്രേ. എന്നാൽ കാര്യത്തിന്റെ ഗൗരവം ചൈൽഡ് ലൈൻ അധികൃതർ ബോധ്യപ്പെടുത്തുകയും പിതാവിനെ ജയിലിൽ ഇടും എന്നും കുറഞ്ഞത് 10 കൊല്ലത്തേ ശിക്ഷ ലഭിക്കും എന്നും പറഞ്ഞ് മനസിലാക്കി. തുടർന്നാണ്‌ പെൺകുട്ടി നടന്ന കാര്യങ്ങൾ അധികൃതരുമായി പങ്കുവയ്ച്ചത്.

അന്ന് ഫാ റോബിന്റെ പാചകക്കാരിയായ സ്ത്രീയാണ്‌ പെൺകുട്ടിയെ പ്രസവിക്കാൻ ആശുപത്രിയിലാക്കിയത്. കന്യാസ്ത്രീകൾ നടത്തുന്ന കൂത്തുപറമ്പ് തൊക്കിലങ്ങാടി ആശുപത്രിയിൽ രഹസ്യമായി എത്തിച്ചു. ഇതിനായുള്ള ചിലവുകൾ എല്ലാം ഫാ റോബിൻ തന്നെ നിർവഹിച്ചു.2017 ഫെബ്രുവരിയിൽ റോബിൻ വടക്കുംചേരിയെ കസ്റ്റഡിയിലെടുത്തു. പിന്നാലെ അറസ്റ്റും രേഖപ്പെടുത്തി.

താനാണ്‌ ഗർഭത്തിന്റെ ഉത്തരവാദി എന്ന് പോലീസ് കണ്ടെത്തി എന്ന് മനസിലാക്കിയ ഫാ റോബിൻ ഒളിവിൽ പോകാൻ തീരുമാനിച്ചു. അന്നും രാവിലെ കൊട്ടിയൂർ സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ കുർബാന ചൊല്ലി വിശ്വാസികൾക്ക് ഓസ്തിയും നല്കിയ ശേഷം ആയിരുന്നു സ്വന്തം കാറിൽ നെടുമ്പാശേരി വിമാനത്താവളം ലക്ഷ്യമാക്കി കുതിച്ചത്. നെടുംബാശേരിയിൽ എത്തുന്ന ഫാ റോബിനെ കാത്ത് കർദ്ദിനാൾ മാർ ആലഞ്ചേരിയുടെ അടുത്ത് നിന്നും 2 വൈദീകർ കാനഡയ്ക്കുള്ള ടികറ്റുമായി കാത്ത് നില്ക്കുകയായിരുന്നു. വിമാനം ഉയരുവാൻ വെറും 4 മണിക്കൂർ ബാക്കി നില്ക്കെ റോബിന്റെ കാർ റോഡിൽ വയ്ച്ച് പോലീസ് വാഹനം കുറുകെ ഇട്ട് തടയുകയായിരുന്നു. മണിക്കൂറുകളുടെ വ്യത്യാസത്തിലായിരുന്നു അന്ന് ഫാ റോബിൻ ഇന്ത്യ വിടുന്നതിൽ നിന്നും തറ്റയാനായത്.

ആശുപത്രി അധികൃതർ അടക്കം ആകെ പത്ത് പേർ കേസിൽ അറസ്റ്റിലായി. എന്നാൽ ക്രിസ്തുരാജ് ആശുപത്രിയിലെ രണ്ട് ഡോക്ടർമാരെയും അഡ്മിനിസ്‌ട്രേറ്ററെയും വിടുതൽ ഹർജി അംഗീകരിച്ച്‌ സുപ്രീംകോടതി കുറ്റവിമുക്തരാക്കി.

വിചാരണയ്ക്കിടെ പെൺകുട്ടിയും മാതാപിതാക്കളും കൂറുമാറി. പ്രായപൂർത്തി ആയെന്നും ഇത് തെളിയിക്കാൻ ശാസ്ത്രീയ പരിശോധന വേണമെന്നും ഇവർ ആവശ്യപ്പെട്ടു. ഇതേ ആവശ്യവുമായി റോബിനും കോടതിയെ സമീപിച്ചു. ഇരു കൂട്ടരുടെയും ആവശ്യം പോക്‌സോ കോടതി തള്ളുകയായിരുന്നു.