ജയിച്ചാൽ 5000രൂപ എല്ലാവർക്കും പെൻഷൻ, ചില്ലികാശ് ഖജനാവിൽ നിന്നും കൈപറ്റില്ല, ഭാരതീയ ജവാൻ കിസാൻ

കൊല്ലം : ലോക്സഭാതിരഞ്ഞെടുപ്പിൽ ജയിച്ചാൽ 5000രൂപ എല്ലാവർക്കും പെൻഷൻ എത്തിക്കാൻ ശ്രമിക്കുമെന്ന് ഭാരതീയ ജവാൻ കിസാൻ പാർട്ടി കൊല്ലം സ്ഥനാർഥി പ്രദീപ് കൊട്ടാരക്കര. ജനങ്ങളുടെ ആവശ്യം അറിഞ്ഞുള്ള പ്രവർത്തനം നടത്തുക. ജനങളുടെ ആവശ്യങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞ് പരിഹാരം എന്നതാണ് ലക്ഷ്യം എന്ന് അദ്ദേഹം പറഞ്ഞു.

വിജയിച്ച് എംപി ആയാൽ ചില്ലികാശ് ഖജനാവിൽ നിന്നും കൈപറ്റില്ല. ശംബളവും പെൻഷനും വാങ്ങാതെ നിസ്വാർഥ സേവനം നടത്തുമെന്നും അദ്ദേഹം പറയുകയുണ്ടായി. 120 സ്ഥനാർഥികളേ രാജ്യമാകെ നിർത്തി മൽസരിപ്പിക്കുകയാണ് ഭാരതീയ ജവാൻ കിസാൻ പാർട്ടി.

വീഡിയോ സ്റ്റോറി കാണാം,