ആർഎസ്എസ് കാര്യകർത്താവിനെ കൊലപ്പെടുത്തിയ പിഎഫ്ഐ ഭീകരൻ മുഹമ്മദ് ഗൗസ് നിയാസി അറസ്റ്റിൽ

ന്യൂഡൽഹി: ബെം​ഗളൂരുവിലെ ആർഎസ്എസ് കാര്യകർത്താവിനെ കൊലപ്പെടുത്തിയ പോപ്പുലർ ഫ്രണ്ട് ഭീകരൻ മുഹമ്മദ് ഗൗസ് നിയാസി അറസ്റ്റിൽ. ദക്ഷിണാഫ്രിക്കയിൽ നിന്ന് അറസ്റ്റ് ചെയ്ത ഈയാളുടെ തലയ്‌ക്ക് എൻഐഎ 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ആർഎസ്എസ് കാര്യകർത്താവ് രുദ്രേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയാണ് മുഹമ്മദ് ഗൗസ് നിയാസി. ഇതിന് പിന്നാലെ ഇയാൾ ദക്ഷിണാഫ്രിക്കയിലേക്ക് ക‌ടക്കുകയായിരുന്നു.

ഗുജറാത്ത് ഭീകരവാദ വിരുദ്ധ സ്ക്വാഡാണ് നിയാസിയെ നിരീക്ഷിച്ചിരുന്നത്. ഇയാളു‌ടെ ഒളുസങ്കേതമ‌ടക്കമുള്ള സുപ്രാധാന വിവരങ്ങൾ ലഭിച്ചതിന് പിന്നാലെ അന്വേഷണ ഏജൻസി ഇയാളെ ദക്ഷിണാഫ്രിക്കയിൽ നിന്നും പിടികൂടുകയായിരുന്നു.