അര്‍ബുദ ബാധിതനായിരുന്നുവെന്ന് എസ് സോമനാഥ്, സ്ഥിരീകരിച്ചത് ആദിത്യ എല്‍ 1 വിക്ഷേപിച്ച ദിവസം

തിരുവനന്തപുരം. തനിക്ക് അര്‍ബുദം ബാധിച്ചിരുന്നുവെന്നും രോഗം ഭേദമായതായും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്. ആദിത്യ എല്‍ വിക്ഷേപിക്കുന്ന ദിവസമാണ് രോഗം സ്ഥിരീകരിച്ചതെന്നും സോമനാഥ്. സ്‌കാനിങ്ങില്‍ വയറ്റിലാണ് അര്‍ബുദം കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ചന്ദ്രയാന്‍ 3ന്റെ ദൗത്യവേളയില്‍ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍ ആ സമയത്ത് അസുഖം എന്താണെന്ന് വ്യക്തമായിരുന്നില്ല. ആദിത്യ എല്‍ 1 വിക്ഷേപിച്ച ദിവസം നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇക്കാര്യം അറിഞ്ഞപ്പോള്‍ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഞെട്ടലാണ് ഉണ്ടായതെന്നും അദ്ദേഹം പ്രതികരിച്ചു.

രോഗം സ്ഥിരീകരിച്ചതോടെ ചെന്നൈയിലേക്ക് പോയി. തുടര്‍ന്ന് ചികിത്സ ചെയ്തുവെന്നും നാല് ദിവസം ആശുപത്രിയില്‍ കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.