മോഡേൺ വസ്ത്രങ്ങൾ ധരിക്കുന്നവരെല്ലാം മോശക്കാരികളല്ല -സാനിയ ഇയ്യപ്പൻ

മലയാളികളുടെ പ്രിയപ്പെട്ട നടിയും നർത്തകിയുമാണ് സാനിയ ഇയ്യപ്പൻ.ബാലതാരമായി തിളങ്ങിയ നടി പിന്നീട് ക്വീൻ എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്.പിന്നീട് നടിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.കൈ നിറയെ ചിത്രങ്ങളാണ്.ഡാൻസ് വീഡിയോകളിലൂടെയും ഫോട്ടോഷൂട്ടുകളിലൂടെയും സാനിയ തിളങ്ങി നിന്നു. എന്നാൽ നടിയുടെ ഫോട്ടോഷൂട്ടുകൾക്ക് വലിയ വിമർശനമാണ് ഉയരുന്നത്. അമിതമായ ശരീരപ്രദർശനം എന്നാണ് ട്രോളന്മാരും വിമർശകരും പറയുന്നത്.

ഇപ്പോളിതാ വസ്ത്രധാരണത്തെക്കുറിച്ച് പറയുകയാണ് സാനിയ. രു വ്യക്തി ഏത് ഡ്രസ്സ്‌ ധരിച്ചാലും അത് എങ്ങനെ നോക്കിക്കാണുന്നു എന്നതാണ് പ്രശ്‌നമെന്നും മോഡേൺ വസ്ത്രം ധരിക്കുന്നവർ എല്ലാം മോശക്കാരികളാണ് എന്ന കാഴ്ചപ്പാട് മാറണമെന്നും സാനിയ പറയുന്നു.തന്റെ തുറന്ന പ്രതികരണം കാരണം സിനിമയിൽ അവസരം നഷ്ടപെടുമോയെന്ന് പലരും ചോദിക്കുന്നുവെന്നും എന്നാൽ തനിക് അമ്മയുടെ സ്വഭാവമാണ് ലഭിച്ചത് അത്കൊണ്ട് തെറ്റ് കണ്ടാൽ പ്രതികരിക്കുമെന്നും സാനിയ വ്യക്തമാക്കുന്നു.സംവിധായകർ എന്ത് കരുതുമെന്ന് അച്ഛന് ഒരു ടെൻഷൻ ആദ്യമായുണ്ടായിരുന്നു എന്നാൽ വാക്കുകൊണ്ടും വേണ്ടിവന്നാൽ കൈയൂക്ക് കൊണ്ടും പൂവാലനെ നേരിടാനുള്ള ധൈര്യം തനിക്കുണ്ടെന്നും സാനിയ കൂട്ടിച്ചേർത്തു.

നായികയായി തിളങ്ങിയത് ക്വീൻ ആണെങ്കിലും ക്യാമറയ്ക്ക് മുന്നിൽ എത്തിയത് ബാല്യകാലസഖി എന്ന ചിത്രത്തിലൂടെയാണ്.നടി ഇഷാ തൽവാറിന്റെ കുട്ടിക്കാലമായിരുന്നു സാനിയ അവതരിപ്പിച്ചത്. ഓഡീഷനിലൂടെയാണ് ആ സിനിമയിൽ അവസരം ലഭിക്കുന്നത്.സൂ​​​പ്പ​ർ​ ​ഡാ​ൻ​​​സ​ർ,​​ഡി​ ​ഫോ​ർ​ ​ഡാ​ൻ​​​സ് ​തു​​​ട​​​ങ്ങി​യ​ ​ഡാ​ൻ​​​സ് ​റി​​​യാ​​​ലി​​​റ്റി​ ​ഷോ​​​ക​​​ളി​ൽ​ ​പ​​​ങ്കെ​​​ടു​​​ത്ത​ ​ശേ​​​ഷ​​​മാ​​​ണ് ​ ക്വീനിലേയ്ക്ക് അവസരം ലഭിക്കുന്നത്. ക്വീൻ സീനിമയുടെ സംവിധായകനും മറ്റും തന്നെപ്പറ്റി ചാനലുകളുടെ ഓഫീസിൽ വന്ന് അന്വേഷിക്കുകയായിരുന്നു.ഡാൻസാണ് എന്നെ ഇവിടെ വര എത്തിച്ചതെന്നും സാനിയ ഇയ്യപ്പൻ പറയുന്നു.