കോവിഡ് വാക്സിൻ പൂർണ്ണ വിജയം, ലോക താരമായി ഇന്ത്യ, ശാസ്ത്ര ലോകം അംഗീകരിച്ച പരീക്ഷണ വിജയം

വളരെ പ്രധാനപ്പെട്ട ഒരു സന്തോഷ വാർത്ത വന്നിരിക്കുന്നു. ഇന്ത്യൻ കോവിഡ് പ്രതിരോധ മരുന്ന് വിജയം എന്ന ശുഭവാർത്ത.ആഗസ്റ്റ് 15നു ഇന്ത്യ കോവിഡ് വാക്സിൻ പുറത്തിറക്കും എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു മാസം മുമ്പുള്ള പ്രഖ്യാപനം വാക്കുപാലിച്ചു എന്നും വേണമെങ്കിൽ പറയാം.സ്വാതന്ത്യ ദിനത്തിന്റെ ഈ ശുഭ മുഹൂറത്തത്തിൽ തനെയാണ്‌ വാക്സിൻ വിജയം എന്ന അറിയിപ്പും വന്നിരിക്കുന്നത്

ഇത് ഇന്ത്യൻ സ്വന്തമായി വികസിപ്പിച്ചതാണ്‌.രാജ്യത്തെ 12 ഇടങ്ങളിലായി 375 വോളന്റിയര്‍ക്ക് രണ്ട് ഡോസ് വീതം കോവാക്‌സീന്‍ ഇതിനകം നല്‍കി കഴിഞ്ഞു എന്ന ചരിത്ര പ്രധാനം എന്നു തന്നെ പറയാവുന്ന വിവരങ്ങളും ഇപ്പോൾ പങ്കുവയ്ക്കുകയാണ്‌.2 ഡോസ് വാക്സിൻ കൊടുത്ത ആർക്കും തന്നെ കോവിഡ് 19 വന്നില്ല എന്ന് മാത്രമല്ല വാക്സിനു ഒരു സൈഡ് ഇഫ്ക്ടും ഇല്ല എന്നും വ്യക്തമായി..അതേ ഇന്ത്യ ഈ കാര്യത്തിൽ വിജയിച്ചിരിക്കുന്നു

അല്പ്പം മുമ്പാണ്‌ നരേന്ദ്ര മോദി ചെങ്കോട്ടയിൽ സ്വാതത്യ ദിന പ്രസംഗത്തിൽ ഇന്ത്യ 3 വാക്സിൻ നിർമ്മിച്ചു എന്നും 3ഉം വിജയം എന്നും പ്രഖ്യാപിച്ചത്. അതിന്റെ തുടർ വിവരങ്ങളാണ്‌ ഇപ്പോൾ ശാസ്ത്ര ലോകം പുറത്ത് വിടുന്നത്.ഡല്‍ഹി എയിംസില്‍ 16 വോളന്റിയര്‍മാര്‍ക്ക് രണ്ടാമത്തെ ഡോസ് നല്‍കാന്‍ തയാറെടുക്കുകയാണ്.പുണെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി വേര്‍തിരിച്ചെടുത്ത സാര്‍സ് കോവ്-2 വൈറസ് വകഭേദത്തില്‍ നിന്നാണ് കോവാക്‌സീന്‍ വികസിപ്പിച്ചത്.

പരീക്ഷണഘട്ടങ്ങള്‍ വിജയകരമായി പിന്നിടുകയാണെങ്കില്‍ എത്രയും വേഗം തന്നെ ഇത് ജനങ്ങളിൽ എത്തിക്കും.അവകാശ വാദങ്ങളോ മറ്റ് അഹംഭാവമോ ഒന്നും ഇല്ലാതെ രാജ്യ നേതാക്കൾ ഈ അവസരത്തിൽ പെരുമാറുന്നു.അതായത് ഈ നേട്ടത്തിന്റെ അവകാശവും എല്ലാം ശാ​‍സ്ത്ര ലോകത്തിനു നല്കുന്നു.ധാർഷ്ട്യമോ ധിക്കാരമോ പ്രധാനമന്ത്രി പോലും ഈ കാര്യത്തിൽ രാഷ്ട്രീയമായ വാദങ്ങളോ ഒന്നും ഉന്നയിച്ചില്ല എന്നും മലയാളികളായ നമ്മൾ ഓർക്കണം.ഭരണം ജനങ്ങൾക്കും ജന രക്ഷക്കും വേണ്ടിയാണ്‌.സർക്കാരും ഭരണാധികാരികളും പൊങ്ങച്ചം പറയാനും ജനത്തേ ഭീഷണിപ്പെടുത്താനും ആകരുത്.കോവിഡ് കാലത്ത് ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ ആയിരിക്കണം എന്ന വലിയ സന്ദേശവും പ്രധാനമന്ത്രിയിൽ നിന്നു തന്നെ നമുക്ക് വായിച്ചെടുക്കാം.

കാരണം ഈ ലോക വിജയവും ചരിത്ര നേട്ടവും ചെങ്കോട്ട പ്രസംഗത്തിൽ അദ്ദേഹത്തിനു പുറത്ത് വിടാമായിരുന്നു.അത് ചെയ്യാതെ ശാസ്ത്രഞ്ജന്മാർ പറയട്ടേ എന്ന അദ്ദേഹം പ്രസംഗിച്ച് ആ നേട്റ്റം പുറത്ത് വിടാൻ ശാസ്ത്ര ലോകത്തേ അത് നിർമ്മിച്ചവരെ ഏല്പ്പിക്കുകയായിരുന്നു.

കോവാക്‌സീന്‍ സുരക്ഷിതമാണെന്നും പാര്‍ശ്വഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും വാക്‌സീന്‍ വികസനത്തിന് നേതൃത്വം നല്‍കുന്ന ഭാരത് ബയോടെക്കും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചും പറയുപോൾ അത് ഇന്ത്യ മുഴുവൻ ഉള്ള വിജയമാണ്‌.

ലോകം കോവിഡിൽ വിറങ്ങലിക്കുമ്പോൾ 3 മരുന്നുകൾ ഭാരതം വികസിപ്പിച്ചെടുത്തു എന്നാണ്‌ നരേന്ദ്ര മോദിയും പറഞ്ഞത്.ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ നിർണായക വെളിപ്പെടുത്തൽ.ഇക്കാര്യത്തിൽ അനുമതി കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.എന്നാൽ അവിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിനയത്തോടെ തന്നെ ഒരു കാര്യം പറഞ്ഞിരുന്നു.ഇനി ഇത് തെളിയിക്കേണ്ടതും ഉപയോഗിക്കാൻ നിർദ്ദേശം നല്കേണ്ടതും ശാസ്ത്രഞ്ജന്മാരാണ്‌ എന്ന്.

ഇപ്പോൾ ഇതാ ശാസ്ത്രഞ്ജന്മാർ അത് പറഞ്ഞിരിക്കുന്നു. ഇന്ത്യ കോവിഡിനേ അതിജീവിക്കുന്നു എന്ന വലിയ വാർത്ത വന്നത് ഈ ശുഭ ദിനത്തിൽ ആഗസ്ത് 15നഎന്നതും പ്രത്യേകത.മുമ്പ് സ്വാതന്ത്ര്യ ദിനത്തിൽ കോവിഡ് വാക്സിൻ ഇറക്കണം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശിച്ചിരുന്നു.വാക്സിൻ പുറത്തിറക്കിയില്ല എങ്കിലും വാക്സിൻ കണ്ടെത്തി പരീക്ഷണം വിജയിച്ചിരിക്കുന്നു എന്നതിൽ ഓരോ ഭാരതീയനും അഭിമാനിക്കാം

അദ്യം വാക്സിൻ പുറത്തിറക്കിയത് റഷ്യ ആയിരുന്നു.എന്നാൽ ഇത് അംഗീകരിക്കുന്നില്ല എന്നും നടപടി ക്രമം പൂർത്തീകരിച്ചില്ല സുരക്ഷിതം എന്നുറപ്പില്ല എന്നും ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു.അപ്പോഴാണ്‌ ഇന്ത്യൻ വിജയം പുറത്ത് വരുന്നത്.ലോകത്തിലെ ആദ്യ കോവിഡ് വാക്‌സിൻ വില്പനക്കായി ഇന്ത്യയുടേതോ റഷ്യയുടേതോ..കാത്തിരുന്ന് കാണാം.ആരു വാക്സിൻ കണ്ടെത്തിയാലും മറ്റ് രാജ്യങ്ങൾക്ക് പ്രത്യേകിച്ച് വികസ്വര രാജ്യങ്ങൾക്ക് ഫ്രീയായി നല്കണം എന്നാണ്‌ നിബന്ധനകൾ