മാലിദ്വീപില്‍ നിന്നും ഗ്ലാമറസ് ചിത്രവുമായി വീണ്ടും സാനിയ ഇയ്യപ്പന്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സാനിയ ഇയ്യപ്പന്‍. നടി എന്നതില്‍ ഉപരി മികച്ച ഒരു നര്‍ത്തകിയുമാണ് താരം. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് സാനിയ ആരാധകരുടെ പ്രിയ താരമായി മാറുന്നത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് നടി. ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളും മറ്റും താരം സോഷ്യല്‍ മീഡിയകളില്‍ പങ്കുവെയ്ക്കാറുണ്ട്. വളരെ പെട്ടെന്ന് തന്നെ ഇത് വൈറലായി മാറാറുമുണ്ട്.

മാലിദ്വീപില്‍ വെക്കേഷന്‍ ആഘോഷത്തിലാണ് ഇപ്പോള്‍ സാനിയ ഇയ്യപ്പന്‍. ഏതാനും ദിവസങ്ങളായി മാലി ദ്വീപില്‍ നിന്നുമുള്ള ചിത്രങ്ങള്‍ നടി തന്റെ ഇന്‍സ്റ്റ്ഗ്രാം പേജില്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കുന്നുണ്ട്. വന്‍ ഗ്ലാമറസായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇപ്പോള്‍ നടി പങ്കുവെച്ച പുതിയ ചിത്രവും വൈറലാവുകയാണ്. ഗ്ലാമറസായി തന്നെയാണ് സാനിയ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബീച്ചില്‍ നിന്നുമുള്ള ചിത്രമാണ് താരം പങ്കുവെച്ചത്.

കടല്‍തീരം പോലെയാണ് ജീവിതം, നിങ്ങളുടെ തിരകളെ കണ്ടെത്തൂവെന്നാണ് സാനിയ ചിത്രത്തോടൊപ്പം കുറിച്ചത്. ചങ്കി മാത്യുവാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. തന്റെ 19ാം ജന്മദിനം ആഘോഷിക്കാനാണ് സാനിയ മാലിദ്വീപില്‍ എത്തിയത്. സാനിയക്കൊപ്പം സുഹൃത്തുക്കളുമുണ്ട്. ബിച്ചില്‍നിന്നുളള ബിക്കിനി ചിത്രങ്ങള്‍ അടക്കം നിരവധി ഗ്ലാമര്‍ ചിത്രങ്ങള്‍ കുറച്ചുദിവസം മുന്‍പ് സാനിയ ഷെയര്‍ ചെയ്തിരുന്നു.

അപ്പോത്തിരിക്കിരി, വേദം എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ക്വീന്‍ എന്ന ചിത്രത്തില്‍ നായികയായി എത്തിയതോടെയാണ് താരം അഭിനയ രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടത്. പ്രേതം 2, ലൂസിഫര്‍, പതിനെട്ടാം പടി, ദി പ്രീസ്റ്റ് എന്നീ ചിത്രങ്ങളിലും സാനിയ മികച്ച പ്രകടനം കാഴ്ച വെച്ചു. കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്ന ചിത്രമാണ് സാനിയയുടേതായി ഒടുവില്‍ പുറത്തിറങ്ങിയത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന സല്യൂട്ട് എന്ന ചിത്രത്തിലും സാനിയ അഭിനയിക്കുന്നുണ്ട്.