സംസം വെള്ളം ചെക്ക് ഇൻ ല​ഗേജിൽ കൊണ്ടു പോകുന്നതിന് സൗദിയിൽ വിലക്ക്

സൗദി അറേബ്യയിൽ ബാങ്കുവിളി പള്ളിക്കു പുറത്തേക്കു വരുന്നതിന് അടുത്തിടെ നിയന്ത്രണമേർപ്പെടുത്തിയിരുന്നു. പള്ളിക്കുള്ളിൽ ബാങ്കുവിളി ഒതുങ്ങി നിൽക്കുന്നതിനോടൊപ്പം ഹിജാബിലും ചില നിയന്തണം സൗദി കൊണ്ടു വന്നിരുന്നു. ഇസ്ലാമിക രാജ്യമായ സൗദി ഇപ്പോൾ മറ്റൊരു നിയന്ത്രണം കൂടി വിശ്വാസികൾക്കുമേൽവെച്ചിരിക്കുകയാണ്. ലോകം മുഴുവൻ വിമാന യാത്ര നടത്തുമ്പോൾ 50ml ൽ കൂടുതലുള്ള ഒരു ദ്രാവക വസ്തുവും ചെക്ക്-ഇൻ ലഗേജിൽ വെക്കാൻ പാടില്ല. ലോകം മുഴുവനും ഈ നിയമം ബാധകമാണ്.

അമേരിക്കയിൽ വേൾഡ് ടവർ സെന്റർ വിമാനങ്ങൾ ഇടിച്ചു ബിൻലാദന്റെ അൽക്വയ്ദ തകർത്തതിനുശേഷമാണ് ഇത്തരമൊരു നിയമം ലോകം മുഴുവൻ വിമാനകമ്പനികൾ കൊണ്ടുവന്നത്. അതനുസരിച്ച് സ്പ്രേ കുടിവെള്ളം തുടങ്ങിയ 50ml ൽ കൂടുതലുള്ള വസ്തു വിമാനത്തിൽ അനുവദിക്കുമായിരുന്നില്ല. ഇതിനു വിരുദ്ധമായാണ് സൗദിയിൽ സംസം വെള്ളം കൊണ്ടുപോകാൻ വിമാനകമ്പനികൾ അനുമതി നൽകിയിരുന്നത്. ഇസ്ലാമിന്റെ തലസ്ഥാനമായ സൗദി ഇപ്പോൾ ഇതിന് കർശനമായ നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണെന്നത് അത്ഭുതത്തോടെയാണ് മറ്റ് രാജ്യങ്ങൾ നോക്കികാണുന്നത്.

രാജ്യത്ത് നിന്ന് മടങ്ങുന്ന വിമാനങ്ങളിലെ യാത്രികർ തങ്ങളുടെ ചെക്ക്-ഇൻ ബാഗേജുകളിൽ സംസം ജലം കൊണ്ടുപോകുന്നതിന് വിലക്കേർപ്പെടുത്തിയതായി സൗദി അറേബ്യ അറിയിച്ചു. വ്യോമയാന അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. യാത്രികർക്ക് തങ്ങളുടെ ക്യാബിൻ ലഗേജിൽ സംസം ജലം കൊണ്ടുപോകുന്നതിന് അനുമതി ഉണ്ടായിരിക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട ഒരു ഔദ്യോഗിക വിജ്ഞാപനം സൗദി അറേബ്യയിൽ സർവ്വീസ് നടത്തുന്ന എല്ലാ വിമാനകമ്പനികൾക്കും നൽകിയിട്ടുണ്ട്.

യാത്രികർക്ക് തങ്ങളുടെ ചെക്ക്-ഇൻ ലഗേജുകളിൽ സംസം ജലം കൊണ്ടുപോകുന്നതിന് അനുമതി നൽകരുതെന്നും, ഇക്കാര്യം വിമാനകമ്പനികൾ ഉറപ്പ് വരുത്തണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. വിജ്ഞാപനം പാലിക്കാത്ത കമ്പനികൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വിമാനത്താവളത്തിന്റെ ഡ്യൂട്ടിഫ്രീയിൽ നിന്ന് വാങ്ങുകയോ സെക്യൂരിറ്റി പരിശോധനക്കുശേഷം ഉള്ളിൽ നിന്നും ശേഖരിക്കുന്ന കുടിവെള്ളമോ യാത്രക്കാർക്ക് വിമാനത്തിൽ കൊണ്ടുപോകാവുന്നതാണ്