ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങി സംഭവം, വീണ്ടും സമരത്തിനൊരുങ്ങി ഹര്‍ഷിന

കോഴിക്കോട്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നല്‍കിയ ഉറപ്പുകള്‍ ഒന്നും നടന്നില്ല വീണ്ടും സമരത്തിനൊരുങ്ങി ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിന. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് മുന്നിലാണ് സമരം. സംഭവത്തില്‍ ആരംഭിച്ച ആഭ്യന്തര അന്വേഷണം എങ്ങും എത്തിയില്ലെന്ന് ഹര്‍ഷിന പറഞ്ഞു. സ്ത്രീയാണ് അമ്മയാണ് കൂടെയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. എന്നാല്‍ എല്ലാം ഉറപ്പുകളും പാലിച്ചില്ലെന്ന് ഹര്‍ഷിന പറയുന്നു.

സര്‍ക്കാര്‍ തനിക്ക് പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപയുടെ നഷ്ടപരിഹാരം അപര്യാപ്തമാണെന്നും ഹര്‍ഷിന പറയുന്നു. സര്‍ക്കാര്‍ എല്ലാ ആവശ്യങ്ങളും അംഗീകരിക്കും വരെ സമരം തുടരുവനാണ് ഹര്‍ഷിനയുടെ തീരുമാനം. ഹര്‍ഷിനയെ കെട്ടിപ്പിടിച്ച് ഉമ്മ നല്‍കിയിട്ട് കാര്യമില്ലെന്നും വിഷയത്തില്‍ മുഖ്യമന്ത്രിയും കോഴിക്കോട് നിന്നുള്ള മന്ത്രിയും വിഷയത്തില്‍ ഇടപെടണമെന്നും സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് എംകെ രാഘവന്‍ എംപി.