തിരുവനന്തപുരത്ത് തെരുവ് നായ ആക്രമണത്തില്‍ ഏഴ് പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം. തെരുവുനായയുടെ ആക്രമണത്തില്‍ പെരുമാതുറ ഒറ്റപ്പനയില്‍ ഏഴ് പേര്‍ക്ക് പരിക്ക്. വെള്ളിയാഴ്ച വൈകിട്ട് നാലോടെയാണ് തെരുവ് നായ ഏഴ് പേരെയും ആക്രമിച്ചത്. കടിയേറ്റ ഒരാളുടെ നില ഗുരുതരമാണ്. തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റവരില്‍ ഒരു സ്ത്രീയുടെ പരിക്കാണ് ഗുരുതരം.

തെരുവുനായയുടെ ആക്രമണത്തില്‍ നദിയ, സഫീന, നിസ്സാര്‍, ഹസീന, റാഫി, സൈനബ, ബിലാല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിനു പുറത്തിരുന്നവര്‍ക്ക് നേരെയാണ് ആക്രമണം ആദ്യം ഉണ്ടായത് പിന്നീട് ഇവരുടെ ബന്ധുവിനു നേരെയും ആക്രമണം ഉണ്ടായി. പിന്നീട് നായ പോയവഴിയെല്ലാം ആളികള്‍ക്ക് നേരെ ആക്രമണം ഉണ്ടായി. അക്രമിച്ച നായയ്ക്കായി നാട്ടുകാര്‍ തിരച്ചില്‍ നടത്തുകയാണ്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.