ഞാൻ ജിമ്മിൽ പോയാൽ എന്റെ കുട്ടികൾ പട്ടിണിയാകും, ബാലശാപം ഏറ്റുവാങ്ങുന്നത് എന്തിനാണ്- ശരണ്യ മോഹൻ

ഒരു കാലത്ത് മലയാളത്തിലും തമിഴിലും സാന്നിധ്യമറിയിച്ച യുവനായികയാണ് ശരണ്യാ മോഹൻ. വിവാഹ ശേഷം സിനിമാരംഗത്ത് നിന്ന് വിട്ടുനിന്ന ശരണ്യ നൃത്തരംഗത്ത് സജീവമായിരുന്നു. 2015 സെപ്തംബറിലാണ് തിരുവനന്തപുരം സ്വദേശി ഡോ. അരവിന്ദ് കൃഷ്ണയും ശരണ്യ മോഹനും വിവാഹിതരായത്. വിവാഹത്തോടെ അഭിനയം നിർത്തിയ താരം വിശേഷങ്ങശളുമായി സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്താറുണ്ട്.മക്കൾക്കും കുടുംബത്തിനുമൊപ്പമായി കൂടുതൽ സമയം മാറ്റിവെക്കാൻ തീരുമാനിച്ചതോടെ അഭിനയത്തിൽ നിന്നും മാറിനിൽക്കുകയായിരുന്നു.

എന്നാൽ വിവാഹശേഷം വണ്ണം വെച്ചെന്നുളള ധാരാളം കമന്റുകൾ ശരണ്യയെത്തേടിയെത്തിയിരുന്നു. ബോഡി ഷെയിമിം​ഗിനെക്കുറിച്ച് ശരണ്യ പറഞ്ഞതിങ്ങനെ.. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ജന്മം നൽകിയ കുഞ്ഞിനെ നല്ല രീതിയിൽ നോക്കേണ്ടത് ഞങ്ങളുടെ കടമയാണ്.ആ നേരത്ത് ഞാൻ ജിമ്മിൽ പോയി ശരീര ഭാരം കുറയ്ക്കാനും സ്ലിം ബ്യൂട്ടി ആവാനും നോക്കിയാൽ എന്റെ കുഞ്ഞ് പട്ടിണി ആവും. ഞാനെന്തിനാണ് വെറുതെ ബാലശാപം വാങ്ങിവെക്കുന്നത്.

അമ്മയാകുന്നതോടെ ശരീരത്തിൽ മാറ്റങ്ങൾ സ്വാഭാവികമായും സംഭവിക്കുമെന്നും നടി പറയുന്നു. പക്ഷേ മറ്റുളളവരുടെ പറച്ചിലുകൾ അവസാനിപ്പിക്കാനല്ല, നമ്മുടെ കുഞ്ഞിന്റെ ആരോഗ്യം സംരക്ഷിക്കാനാണ് നമ്മൾ ശ്രദ്ധിക്കേണ്ടതെന്നാണ് ഞാൻ കരുതുന്നത്. അന്ന് എന്റെ നേരെ ബോഡി ഷെയ്മിങ്ങ് ഉണ്ടായപ്പോൾ അത് എറ്റവുമധികം ബാധിച്ചത് എന്റെ കുടുംബത്തെയാണ്, എനിക്കത് വലിയ കാര്യമായൊന്നും തോന്നിയില്ല.

ഇത്തരത്തിൽ വണ്ണം വെച്ചതിന്റെ പേരിൽ, വണ്ണം കുറഞ്ഞതിന്റെ പേരിൽ ബോഡി ഷെയ്മിങ്ങ് നേരിടുന്ന അതിൽ തളരുന്ന അമ്മമാരോട് ഒന്ന് പറഞ്ഞോട്ടെ. യാഥാർത്ഥ്യത്തെ ഉൾക്കൊളളണം ആദ്യം. 9 മാസം കൊണ്ട് നമ്മുടെ ശരീരത്ത് ഉണ്ടാവുന്ന മാറ്റത്തെ സ്വീകരിക്കുക എന്നതാണ് എറ്റവും വലിയ കാര്യമെന്നും ശരണ്യ പറഞ്ഞു.