​ഗ്രീഷ്മക്ക് പേടി ഷാരോണിന്റെ ഫോണിലെ സ്വകാര്യ ദൃശ്യങ്ങൾ, പ്രതിസുതവരന് നൽകുമോയെന്ന് പേടിച്ചു

പാറശ്ലായിലെ ഷാരോണിന്റെ മരണം ആരുടെയും കണ്ണുനനയിക്കും, കാമുകിയായ ഗ്രീഷ്മ കഷായം നൽകിയിട്ടും അവളിൽ സംശയം തോന്നാതിരിക്കാൻ ഷാരോൺ വീട്ടിൽ ഡേറ്റു കഴിഞ്ഞ ജൂസ് കുടിച്ചുവെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. അത്രമാത്രം അവൻ അവളെ സ്നേഹിച്ചിട്ടും ​ഗ്രീഷ്മ എന്ന ക്രിമിനൽ കാട്ടിയതെല്ലാം വെറും അഭിനയം മാത്രമായിരുന്നു. ​ഗ്രീഷ്മ പഠിക്കാൻ മിടുക്കിയായിരുന്നു.

ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയുടെ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. വിവാഹ നിശ്ചയത്തിന് മുമ്പേ ഷാരോണുമായുള്ള ബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ചെന്നും, ആത്മഹത്യ ഭീഷണി മുഴക്കിയിട്ടും ഷാരോൺ പിന്മാറിയില്ലെന്നും യുവതി പൊലീസിനോട് പറഞ്ഞു.

പ്രണയം ബന്ധുക്കൾ അറിഞ്ഞപ്പോൾ പിന്മാറാൻ ശ്രമിച്ചു. സ്വകാര്യ രംഗങ്ങൾ ഉൾപ്പടെയുള്ള ചിത്രങ്ങൾ ഷാരോണിന്റെ കൈവശമുണ്ടായിരുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും ഇത് നൽകിയില്ല, ഇതാണ് വൈരാഗ്യം കൂടാൻ കാരണം. ദൃശ്യങ്ങൾ പ്രതിശ്രുതവരന് കൈമാറുമോ എന്ന് പേടിയുണ്ടായുണ്ടായിരുന്നെന്നും യുവതി പറഞ്ഞു.

കീടനാശിനിയുടെ വിവരങ്ങൾ മാത്രമല്ല, കൊലപാതകം നടത്തിയ ശേഷം ചോദ്യം ചെയ്യലിൽ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നും ഗ്രീഷ്മ ഗൂഗിളിൽ തിരഞ്ഞിരുന്നു. വിഷക്കുപ്പി പറമ്പിലെറിഞ്ഞെന്നും അമ്മാവൻ ഇത് മറ്റൊരു സ്ഥലത്ത് കളഞ്ഞെന്നും യുവതി മൊഴി നൽകി. ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കുപ്പി ഉപേക്ഷിച്ച സ്ഥലത്ത് പൊലീസ് തെളിവെടുപ്പ് നടത്തും.

ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഗ്രീഷ്മയെ പാറശാലയിലെ വീട്ടിൽ കൊണ്ടുപോയി തെളിവെടുക്കും. ഇതിനു ശേഷം നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും. എട്ടുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിലാണ് ഷാരോണിൻെറ കൊലപതാകത്തിൻെറ ചുരുൾ അഴിഞ്ഞത്. ഗ്രീഷ്മ കുറ്റസമ്മതം നടത്തിയെങ്കിലും കൂടുതൽ തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. ഷാരോണിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച വിഷം ഗ്രീഷ്മയുടെ വീട്ടിൽ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. മൊഴിയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ വ്യക്ത വരുത്താനും തെളിവുകൾ നശിപ്പിച്ചതിനെ കുറിച്ച് മനസിലാക്കാനുമുണ്ടെന്ന് ജില്ലാ ക്രൈം ബ്രാഞ്ച് പറയുന്നു. ഇതിനായി ഗ്രീഷ്മയെ കസ്റ്റഡയിൽ വാങ്ങി ചോദ്യംചെയ്യും

അതേസമയം ഷാരോൺ കൊലപാതകത്തിൽ പ്രതി ഗ്രീഷ്മ നടത്തിയത് ആസൂത്രിത നീക്കമെന്ന് പോലീസ്. കൊലപാതകം ആസൂത്രണം ചെയ്യാൻ പെൺകുട്ടി ഇന്റർനെറ്റിലും പരതിയെന്ന് പോലീസ് പറഞ്ഞു. ഇന്റർനെറ്റിൽ സെർച്ച് ചെയ്തതിന്റെ വിവരങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. കഷായത്തിൽ കോപ്പർ സൾഫേറ്റാണ് ഗ്രീഷ്മ കലർത്തിയത്. ഷാരോണിനെ ഒഴിവാക്കി മറ്റൊരാളെ വിവാഹം കഴിക്കാൻ വേണ്ടിയാണ് ഗ്രീഷ്മ ഇങ്ങനെ ചെയ്തതെന്നും പോലീസ് പറഞ്ഞു.