ഭക്ഷണത്തിൽ തുപ്പുന്നവർ രക്തം ദാനം ചെയ്ത് കാണിക്കട്ടേ

സദ്യക്ക് തയ്യാറാക്കിയ നെയ്ചോറിലും ഇറച്ചികറിയിലും തുപ്പുന്ന ഉസ്താദിനു മറുപടിയുമായി ഡോക്ടര്‍ ഷിംന അസീസ്. ആർക്കെങ്കിലും ഇങ്ങനെ ഭക്ഷണത്തിൽ തുപ്പാൻ തോന്നുമ്പോൾ പകരം ശരീരത്തിലെ മറ്റൊരു സ്രവമായ രക്തം ദാനം ചെയ്യുക. അത് ജീവദാനമാണ്. നന്ദി. എന്നാണ്‌ കുറിച്ചിരിക്കുന്നത്

നെയ്ച്ചോറിലും ഇറച്ചികറിയിലും തുപ്പിയിട്ട ശേഷം ജനങ്ങൾക്ക് നല്കുന്ന ഉസ്താദിനെ പാൻഡമിക് ആക്ട് പ്രകാരവും, കോവിഡ് നിയമ പ്രകാരവും അറസ്റ്റ് ചെയ്യണം എന്ന ആവശ്യവും ഉയരുകയാണ്‌. ഉസ്താദിനെ ഇനിയും എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്നാണ്‌ പാൻഡമിക് ആക്ട് ഉയർത്തി വീഡിയോയുമായി പലരും ചോദിക്കുന്നത്. കോവിഡ് കാലത്ത് മാസ്ക് പോലും നിർബന്ധം ഉള്ള സമയത്താണ്‌ ഉസ്താദ് മാസ്കും മാറ്റി തുപ്പിയിട്ട ഭക്ഷണം ജനങ്ങൾക്ക് നല്കുന്നത്. ഇതിനേക്കാൾ എത്രയോ നിസാരമായ കാര്യങ്ങൾക്കാണ്‌ ആരോപണം ഉന്നയിച്ച് മുമ്പ് മോഹനൻ വൈദ്യരേ അറസ്റ്റ് ചെയ്ത് ആഴ്ച്ചകളോളം ജയിലിൽ അടച്ചത് എന്നും പലരും ഓർമ്മിപ്പിക്കണം. പോലീസിനു ഭക്ഷണത്തിൽ തുപ്പിയതിനു സ്വമേധയാ കേസെടുക്കാനും സാധിക്കും. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് ഡോക്ടര്‍ ഷിംന അസീസ് പങ്കുവയ്ക്കുന്ന കുറിപ്പ് ഇങ്ങിനെ

നമ്മുടെയൊക്കെ വായിൽ ഉല്പാദിപ്പിക്കപ്പെടുന്നൊരു സ്രവമാണ് തുപ്പൽ. അശ്രദ്ധമായി അവിടെയും ഇവിടെയും ഒക്കെ തുപ്പുമ്പോഴോ, സംസാരിക്കുമ്പോളും ചുമക്കുമ്പോഴും ഊതുമ്പോഴും മറ്റും അന്തരീക്ഷത്തിലേക്ക് തെറിക്കുന്ന തുപ്പൽ കണികകൾ വഴിയും ഒക്കെ പകരുന്ന ഒരുപാട് രോഗങ്ങളുണ്ട്. പലതും മരണത്തിന് വരെ കാണണമാവുന്ന ഗുരുതരരോഗങ്ങളാണ്. അതുകൊണ്ട് തന്നെ നിങ്ങൾ കഴിക്കാൻ പോവുന്ന ഭക്ഷണത്തിൽ ആരെങ്കിലും തുപ്പുകയോ ഊതുകയോ ചെയ്യുന്നത് കാര്യങ്ങൾ എത്രത്തോളം സീരിയസ് ആക്കിയേക്കാം എന്ന ബോധം ഉണ്ടാവുന്നത് വളരെ നല്ലതാണ്. സന്ദർഭത്തിനനുസരിച്ച് വേണ്ടത് പോലെ കൈകാര്യം ചെയ്യുക. ആർക്കെങ്കിലും ഇങ്ങനെ ഭക്ഷണത്തിൽ തുപ്പാൻ തോന്നുമ്പോൾ പകരം ശരീരത്തിലെ മറ്റൊരു സ്രവമായ രക്തം ദാനം ചെയ്യുക. അത് ജീവദാനമാണ്. നന്ദി.