മുഖ്യമന്ത്രിയും ഭാര്യയും നയിക്കുന്നത് ആഢംബര ജീവിതം, കമലയുടെ പാന്റിന്റെ രണ്ട് പോക്കറ്റിലും ആപ്പിൾ ഫോൺ

തിരുവനന്തപുരം : കേരള മുഖ്യമന്ത്രിയും പിണറായി വിജയനും കുടുംബവും നയിക്കുന്ന ആഢംബര ജീവിതത്തിനെതിരെ ആലപ്പുഴയിൽ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. ഇരുവർക്കും യാത്രചെയ്യാൻ വിമാനം നിർബന്ധം. വി എസിന് ഉള്ള നിലവാരം പോലും പിണറായിക്ക് ഇല്ല. സ്വന്തം മകനെതിരെ ഒരു പരാതി വന്നപ്പോൾ, മകനെതിരെ അന്വേഷണം നടക്കട്ടെ എന്നായിരുന്നു അദ്ദേഹം അന്ന് പറഞ്ഞത്.

എന്നാൽ പിണറായി വിജയൻ എന്താണ് ചെയ്യുന്നത്. മകളെ എങ്ങനെയും രക്ഷിക്കാനുള്ള ശ്രമമാണ് നടത്തുന്നത് . കമ്യൂണിസ്റ്റ് പാർട്ടിയെ പോലും നാണം കെടുത്തുന്ന രീതിയിലുള്ള പ്രവർത്തിയാണ് പിണറായിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുകയാണ് സംസ്ഥാന സർക്കാർ.

വീഡിയോ സ്റ്റോറി കാണാം,